• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരക്ഷയുടെ പേരിൽ ആരേയും കരുതൽ തടങ്കലിൽ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടേത് അവകാശ ലംഘനമെന്ന് പ്രതിപക്ഷം

സുരക്ഷയുടെ പേരിൽ ആരേയും കരുതൽ തടങ്കലിൽ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടേത് അവകാശ ലംഘനമെന്ന് പ്രതിപക്ഷം

എന്നാൽ സമീപകാലത്ത് മാത്രം പോലിസ് കരുതൽ തടങ്കലിൽ വച്ചത് 25 ഓളം പേരെ

  • Last Updated :
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ആരേയും കരുതൽ തടങ്കലിൽ വച്ചിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി. എന്നാൽ സമീപകാലത്ത് മാത്രം പോലിസ് കരുതൽ തടങ്കലിൽ വച്ചത് 25 ഓളം പേരെ. മുഖ്യമന്ത്രിയുടേത് അവകാശ ലംഘനമെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും സഞ്ചരിക്കുന്ന വഴിയരികിലും നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വയ്ക്കുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നാണ് സഭയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചത്. ഇസെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങൾ പ്രാദേശിക സുരക്ഷ ഭീഷണികളെ കൂടി കണക്കിലെടുത്ത് ഏർപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് തടയാനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പോലീസ് കരുതല്‍ തടങ്കലിലെടുത്തത് 25 ഓളം പേരെ. മുഖ്യമന്ത്രിയുടേത് അവകാശ ലംഘനമെന്നാണ് പ്രതിപക്ഷ ആരോപണം. കുമാരനാശാന്റെ  ജന്മവാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജൂലൈ 23-ന് തോന്നയ്ക്കലില്‍ നടന്ന ചടങ്ങില്‍ നിന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എസ് കൃഷ്ണകുമാറിനെ കരുതൽ തടങ്കലിലേക്ക് മാറ്റിയിരുന്നു.

Also Read- കശ്മീർ വിവാദ പരാമർശം: കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു

സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗേറ്റിന് മുമ്പില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു.  റോഡരികില്‍ ചായ കുടിച്ചു നില്‍ക്കുകയായിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീറിനെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും കരുതൽ തടങ്കലിൽ മാറ്റി. മുഖ്യമന്ത്രി തോന്നയ്ക്കലിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് മുമ്പായിരുന്നു ഇവരുടെ അറസ്റ്റ്.

Also Read- കയ്യേറ്റം ചെയ്യാൻ വിസി ഗൂഢാലോചന നടത്തി; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വീണ്ടും ഗവർണർ

മുഖ്യമന്ത്രി പങ്കെടുത്ത വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിക്കു മുമ്പ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി എംആര്‍ ബൈജു, പൂവച്ചല്‍ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സമാനമായി  എറണാകുളം സര്‍ക്കാര്‍ പ്രസില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു മുന്നോടിയായി ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ പരിപാടി നടക്കുന്നതിന് നാലു ദിവസം മുമ്പ് കുന്ദംകുളത്ത് നിന്ന് മൂന്നുപേരേയും കരുതല്‍ തടങ്കലിലെടുത്തിരുന്നു.

സാധാരണ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ കരുതല്‍ തടങ്കല്‍ നിയമം സര്‍ക്കാരുകള്‍ പ്രയോഗിക്കരുത് എന്ന് സുപ്രീംകോടതി വിധിയുണ്ട്.  ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഈ നിയമം വളരെ മിതമായി മാത്രമേ പ്രയോഗിക്കാവൂ എന്നും ജൂലൈ നാലിന് ജസ്റ്റിസ് സി ടി രവികുമാര്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നുണ്ട്.
Published by:Naseeba TC
First published: