• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

പത്രസമ്മേളനം നടത്തിയും, പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാമൂല്യങ്ങൾക്ക് ചേരുന്നതാണോ?

  • Share this:
തിരുവനന്തപുരം: മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണറെ ആരും ചുമതലപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരമില്ലാത്തവനെന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാർക്കിടാൻ ഗവർണമാർക്ക് ആരും അധികാരം നൽകിയിട്ടില്ല.

ഗവർണറെ വിമർശിച്ചാൽ അത് ഭരണഘടനാവിരുദ്ധമാണെന്നാണ് പറയുന്നത്. ഗവർണർ സ്ഥാനത്തിരിക്കുന്ന വ്യക്തി പത്രസമ്മേളനം നടത്തിയും, പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാമൂല്യങ്ങൾക്ക് ചേരുന്നതാണോ? ഇതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്.

Also Read- 'ജനുവിൻ ആര്? കേഡർ ആര്? എന്ന് അറിയാൻ കഴിയുന്നില്ല'; പ്രതികരണം രാജ്ഭവൻ വഴി ഔദ്യോഗികമായി മാത്രമെന്ന് ഗവർണർ

വിവരമില്ലാത്തവനെന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാർക്കിടാൻ ഗവർണമാർക്ക് ആരും അധികാരം നൽകിയിട്ടില്ല. ഒരു വൈസ് ചാൻസലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ പറ്റി അദ്ദേഹം രൂക്ഷപരിഹാസം ചൊരിയുകയുണ്ടായി.
Also Read- വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ 10 കാര്യങ്ങൾ

മറ്റൊരു വൈസ് ചാൻസലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാൻ മടിക്കില്ല. അതിൽ ആശ്ചര്യമൊന്നുമില്ല.

എ‌ന്നാൽ ഒരു ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എല്ലാവരുമോർക്കണമെന്നും മുഖ്യമന്ത്രി.
Published by:Naseeba TC
First published: