HOME » NEWS » Kerala » NO OTHER STAR SUPPORTED PRITHVIRAJ SURESH GOPI DOES NOT EXPECT TO STAY 1 IN BJP FOR LONG SAYS NS MADHAVAN

മറ്റൊരു താരവും പൃഥ്വിയെ പിന്തുണച്ചില്ല; സുരേഷ് ഗോപി അധികനാള്‍ ബിജെപിയില്‍ തുടരുമെന്ന് കരുതുന്നില്ല; എന്‍ എസ് മാധവന്‍

സുരേഷ് ഗോപി അധികകാലം ബിജെപിയില്‍ തുടരുമെന്ന് കരുതുന്നില്ലെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 29, 2021, 2:10 PM IST
മറ്റൊരു താരവും പൃഥ്വിയെ പിന്തുണച്ചില്ല; സുരേഷ് ഗോപി അധികനാള്‍ ബിജെപിയില്‍ തുടരുമെന്ന് കരുതുന്നില്ല; എന്‍ എസ് മാധവന്‍
എൻ.എസ് മാധവൻ
  • Share this:
ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജിനെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ പിഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എന്‍ എസ് മാധവന്‍.

സൂരേഷ് ഗോപിയല്ലെതെ മറ്റൊരു താരവും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി അധികകാലം ബിജെപിയില്‍ തുടരുമെന്ന് കരുതുന്നില്ലെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയയാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് സുരേഷ്‌ഗോപിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം തിളക്കുമുള്ളതാണ്. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ ബിജെപി പ്രവര്‍ത്തകരാല്‍ സൈബര്‍ ആക്രമണം ചെയ്യപ്പെട്ട പൃഥ്വിരാജിനെ മറ്റൊരു സൂപ്പര്‍താരവും പിന്തുണച്ച് രംഗത്തെത്തിയില്ല. വിഷമമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല' എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

Also Read-Lockdown സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടിയേക്കും; മദ്യശാലകള്‍ തുറക്കില്ല

'അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ' സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്റെ പേരോ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.
Published by: Jayesh Krishnan
First published: May 29, 2021, 2:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories