ഇന്റർഫേസ് /വാർത്ത /Kerala / Private Bus| ഓവര്‍ടേക്കിങ് പാടില്ല, ഹോണ്‍ മുഴക്കരുത്; കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി

Private Bus| ഓവര്‍ടേക്കിങ് പാടില്ല, ഹോണ്‍ മുഴക്കരുത്; കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി

  • Share this:

കൊച്ചി: കൊച്ചി നഗരത്തില്‍ (Kochi City) സ്വകാര്യ ബസുകള്‍ക്ക് (private buses) ഹൈക്കോടതി (Kerala High Court) ഏര്‍പ്പെടുത്തി. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Also Read- World Milk Day | ഇന്ന് ലോക ക്ഷീരദിനം: പാലിന്റെ ​ഗുണങ്ങളും ക്ഷീര വിപണിയുടെ പ്രാധാന്യവും അറിയാം

നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കും ബാധകമാക്കണമാണെന്ന് കോടതി ഉത്തരവിട്ടു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- Singer KK | ഗായകന്‍ കെ കെയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

റോഡു നിറഞ്ഞ് ബസുകൾ ഓടിക്കുന്നതിനും ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങൾക്കും മൂക്കുകയറിടുന്നതാണ് ഇന്ന‌് കോടതി പുറപ്പെടുവിച്ച ഉത്തരവ്. സ്വകാര്യ ബസുകൾ റോഡു നിറഞ്ഞ് ഓടുന്നത് മൂലമുള്ള ട്രാഫിക് കുരുക്കുകൾ ശ്രദ്ധയിൽപെട്ടത് കോടതി ചൂണ്ടിക്കാട്ടി. നിർബന്ധമായും ഇടതു ഭാഗത്തു കൂടി മാത്രം വാഹനങ്ങൾ ഓടിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്.

Also Read- Honey Trap | ഇൻസ്റ്റാഗ്രാം വഴി പരിചയം; യുവാവിനെ വിളിച്ചുവരുത്തി പണവും മൊബൈലും കവർന്നു; യുവതി ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

നഗര പരിധിയിൽ ഓവർടേക്കിങ് പാടില്ലെന്നും ഹോൺ മുഴക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകൾ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളിൽ നിന്നു മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. തോന്നുന്നിടത്തു നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു കുറ്റകരമാണ്.

Also Read- BJP | കോൺഗ്രസിനെ സി പി എം തുണച്ചു; കോടംതുരുത്തിലും ബി ജെ പി പുറത്തായി

സിഗ്നലുകൾ നോക്കാതെയും നൽകാതെയും ഓട്ടോറിക്ഷകൾ ഓടിക്കുന്നത് ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും ഇവ പരിധി ലംഘിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂർ നഗര പരിധിയിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി വാഹന വകുപ്പിനോടും പൊലീസിനോടും ഉത്തരവിറക്കാൻ നിർദേശിച്ചിരിക്കുന്നത്.

First published:

Tags: Kerala high court, Private bus, Private buses in kochi