• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: DGP ലോക്നാഥ് ബഹറയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു

BREAKING: DGP ലോക്നാഥ് ബഹറയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു

ഡി ജി പി ലോക്നാഥ് ബെഹ്റയും കെ.പി രണ്ടാം ബെറ്റാലിയൻ കമാൻഡന്‍റ് ദേവേഷ് കുമാർ ബെഹ്റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കുകയായിരുന്നു.

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയില്ല. ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം പഠിക്കാൻ ആയിരുന്നു യാത്ര.

    ഡി ജി പി ലോക്നാഥ് ബെഹ്റയും കെ.പി രണ്ടാം ബെറ്റാലിയൻ കമാൻഡന്‍റ് ദേവേഷ് കുമാർ ബെഹ്റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തേക്കായിരുന്നു യാത്ര.

    യാത്രയ്ക്കായി നേരത്തെ തന്നെ സർക്കാരിന്‍റെ അനുമതി തേടിയിരുന്നു. ഇത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിലുളളതിനാൽ അനുമതി തൽക്കാലം നൽകേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

    കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ്; ഇന്ന് നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

    കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ 19ന് റീ പോളിംഗ് നടക്കുകയും 23ന് രാജ്യത്ത് വോട്ടെണ്ണൽ നടക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഇരിക്കുന്നതിനാൽ യാത്രയ്ക്ക് അനുമതി നൽകേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

    First published: