അലനും താഹയ്ക്കുമെതിരെ യുഎപിഎയ്ക്ക് അനുമതി നൽകില്ല

യു.എ.പി.എ കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

News18 Malayalam | news18
Updated: November 20, 2019, 10:35 PM IST
അലനും താഹയ്ക്കുമെതിരെ യുഎപിഎയ്ക്ക് അനുമതി നൽകില്ല
യു.എ.പി.എ കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി
  • News18
  • Last Updated: November 20, 2019, 10:35 PM IST
  • Share this:
കോഴിക്കോട്: അലനും താഹയ്ക്കുമെതിരെ യുഎപിഎക്ക് അനുമതി നൽകില്ല. യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണയായി. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി അറിയിച്ചു.

യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബിയില്‍ അഭിപ്രായം.

അതേസമയം, യു.എ.പി.എ കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വെളിവാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു.
First published: November 20, 2019, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading