നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശ്രീറാം വെങ്കിട്ടരാമൻ പാർട്ടി ആഘോഷിച്ച IAS ക്ലബ്ബിൽ പോലീസ് പരിശോധനയില്ല

    ശ്രീറാം വെങ്കിട്ടരാമൻ പാർട്ടി ആഘോഷിച്ച IAS ക്ലബ്ബിൽ പോലീസ് പരിശോധനയില്ല

    No police inspection on the club where Sriram Venkitaraman conducted party | സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചിട്ടില്ല

    അപകടത്തിൽപ്പെട്ട കാർ, ഇൻസെറ്റിൽ ശ്രീറാം വെങ്കിട്ടരാമൻ

    അപകടത്തിൽപ്പെട്ട കാർ, ഇൻസെറ്റിൽ ശ്രീറാം വെങ്കിട്ടരാമൻ

    • Share this:
      തിരുവനന്തപുരം: ജോലിയിൽ തിരികെ പ്രവേശിച്ച ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് പാർട്ടി നടത്തിയ തിരുവനന്തപുരം കവടിയാർ ഐ.എ.എസ്. ക്ലബ്ബിൽ പരിശോധന നടത്താൻ തയാറാവാതെ പോലീസ്. ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചിട്ടില്ല. ശേഷം ശ്രീറാം കാർ ഓടിച്ചു വന്ന വഴിയിലെ ക്യാമറ ദൃശ്യങ്ങളെ പറ്റിയും വിവരമില്ല. അമിത വേഗത്തിൽ പാഞ്ഞ വണ്ടി മ്യൂസിയം-പബ്ലിക് ഓഫിസ് റോഡിലാണ് മാധ്യമപ്രവർത്തകൻ ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയത്.

      കൂടാതെ ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഫിറോസ് എന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത് ഇവരെ പ്രതി ചേർത്ത ശേഷം മാത്രമായിരുന്നു. ഈ രഹസ്യമൊഴിക്ക് നിയമ സാധുത കുറയും. ബഷീറിനെ ഇടിച്ചു തെറിപ്പിച്ച കാറിനു മറ്റേതെങ്കിലും തരത്തിൽ കേടുപാടുകൾ ഉണ്ടോ എന്നറിയാൻ മെക്കാനിക്കൽ പരിശോധന നടത്തിയില്ല എന്നും ആരോപണം ഉണ്ട്. അപകടം നടന്ന ദിവസം ഫോറൻസിക് സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.

      ലണ്ടനിൽ ഉപരിപഠനത്തിനു പോയ ശേഷം തിരികെ എത്തി സർവ്വേ ഡയറക്റ്ററായി  പ്രവേശിച്ചതിന്റെ ആഘോഷമാണ് നടന്നത്. എന്നാൽ ഇതിന് ആര് പണം ചെലവാക്കി എന്നതും വ്യക്തമല്ല. ഒന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീറാം ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
      First published:
      )}