• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ മാസം 15 വരെ പവര്‍കട്ടും ലോഡ് ഷെഡ്ഡിങും ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി

ജൂലൈ 15-ന് വൈദ്യുതി വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. അതിനു ശേഷമെ നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കൂ.

news18
Updated: July 4, 2019, 7:01 PM IST
ഈ മാസം 15 വരെ പവര്‍കട്ടും ലോഡ് ഷെഡ്ഡിങും ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി
news18
news18
Updated: July 4, 2019, 7:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വരെ പവര്‍കട്ടും ലോഡ് ഷെഡ്ഡിങും ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 15-ന് വൈദ്യുതി വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. അതിനു ശേഷമെ നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കൂ.

സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജെനറേറ്റിംഗ് സ്റ്റേഷനുകളില്‍നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരൂ. ഇത്തരമൊരു സാഹചര്യമുണ്ടായാൽ  ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്നും ചെയർമാൻ  മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഗ്രിഡില്‍ നിന്നും 500 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ അനുമതി തേടിയിട്ടുണ്ട്. വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വര്‍ദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Also Read വിരമിക്കൽ പ്രായം ഉയർത്തേണ്ടത് അനിവാര്യം; വളർച്ചാനിരക്ക് ഏഴ് ശതമാനമാകുമെന്ന് സാമ്പത്തിക സർവെ

First published: July 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...