• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

FOLLOW UP: ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ വീഴ്ച; കേരളീയരെ കാത്തിരിക്കുന്നത് വൻദുരന്തം

ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ പ്രവർത്തനത്തിലെ വീഴ്ച മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് മലയാളികൾ... കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്...

news18
Updated: May 16, 2019, 1:22 PM IST
FOLLOW UP: ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ വീഴ്ച; കേരളീയരെ കാത്തിരിക്കുന്നത് വൻദുരന്തം
food safety
  • News18
  • Last Updated: May 16, 2019, 1:22 PM IST IST
  • Share this:
ജി.ആർ. അനുരാജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധന വിരൽചൂണ്ടുന്നത് മലയാളികളെ കാത്തിരിക്കുന്ന വൻ ദുരന്തത്തിലേക്ക്. മാറിയ ഭക്ഷണശീലത്തിനൊപ്പം ഗുണമേൻമയില്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് മലയാളികളുടെ പോക്ക്. ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ജീവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ മായംചേർത്ത ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് മലയാളികൾ.

140 മണ്ഡലങ്ങളിലും ഓരോ ഭക്ഷ്യസുരക്ഷാ ഓഫീസ് വീതം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽ മിക്കതിന്‍റെയും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് കഴിഞ്ഞ ദിവസം 45 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്. വർഷങ്ങളായി ഉദ്യോഗസ്ഥർ ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയോ, പരിശോധനയ്ക്ക് അയച്ചവയുടെ ഫലം ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. വൈകുന്നേരങ്ങളിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന മലയാളികളുടെ ശീലം മാറിയ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാഹചര്യം വർദ്ധിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ഹോട്ടലുകളിൽ ഹാനികരമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാൻ നിർബന്ധിതരാകുകയാണ് മലയാളികൾ.

'ഭക്ഷണത്തിലെ മായം': നടപടിയൊന്നുമില്ല

മായം കലർന്ന അരി, എണ്ണ, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവ പാചകത്തിനായി ഹോട്ടലുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, ഇതിന് ഈടാക്കേണ്ട പിഴ കുറച്ചുനൽകിയെന്നും കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ വ്യക്തമായിരുന്നു. കണ്ണൂർ, മലപ്പുറം, അടൂർ, ആറൻമുള, പത്തനംതിട്ട എന്നിവിടങ്ങളിൽ മായംചേർത്ത ഭക്ഷണം പിടികൂടിയതിന് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കേണ്ട സ്ഥാനത്ത് അത് 1000 മുതൽ 25000 രൂപ വരെ മാത്രമാണ് ഈടാക്കിയിട്ടുള്ളത്. ജീവനക്കാർ ഹോട്ടലുകളിൽനിന്ന് കോഴ വാങ്ങി ഇത് ഒതുക്കിയെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഓഫീസിൽ റെയ്ഡിനെത്തിയ വിജിലന്‍സ് സംഘം ഓഫീസ് തുറക്കാൻ കാത്തുനിന്നത് അരമണിക്കൂർ; ജീവനക്കാരെത്തിയത് 11.30ന്

Loading...

ലൈസൻസ് കാര്യക്ഷമമല്ല

12 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസിൽനിന്ന് ലൈസൻസ് നൽകേണ്ടതാണ്. എന്നാൽ ലൈസൻസ് നൽകുന്ന പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ വ്യക്തമായി. ലൈസൻസ് അപേക്ഷകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. കൂടാതെ മായംചേർക്കൽ പലതവണ കണ്ടെത്തിയിട്ടും ലൈസൻസ് റദ്ദാക്കാൻ തയ്യാറാകാത്ത സംഭവങ്ങളും നിരവധിയാണ്. സ്ഥപാനങ്ങളും ഭക്ഷ്യസുരക്ഷാ ജീവനക്കാരും തമ്മിലുള്ള ഒത്തുകളി വ്യാപകമാണെന്നാണ് ഇതൊക്കെ നൽകുന്ന സൂചന.

അന്യസംസ്ഥാന ജീവനക്കാർക്ക് നിയന്ത്രണമില്ല

കേരളത്തിലെ മിക്ക ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണമുണ്ടാക്കുന്നത് അന്യസംസ്ഥാന ജീവനക്കാരാണ്. എന്നാൽ ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യാതൊരുവിധ പരിശോധനയും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിനൊപ്പം ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് ഇവരുടെ ആരോഗ്യവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഒരു പരിശോധനയും ഇല്ലെന്നതാണ് വാസ്തവം.

നമ്മൾ കുടിക്കുന്നത് ശുദ്ധ വെള്ളമോ?

വേനൽക്കാലമായതോടെ കുടിവെള്ള ക്ഷാമം കേരളത്തിൽ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി കുടിവെള്ളം വിതരണം നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കൃത്യമായ പരിശോധനകൾക്കുശേഷമാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ട്.

ജോലിക്ക് ഒപ്പിട്ട് കല്യാണ സദ്യയുണ്ണാൻ പോയ ജീവനക്കാർക്ക് അവധി: സപ്ലൈ ഓഫീസർക്ക് സസ്പെന്‍ഷൻ

പൊരിപ്പും വറുപ്പും

കേരളത്തിൽ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പൊരിപ്പ് തട്ടുകടകൾ. വിവിധ എണ്ണ പലഹാരങ്ങൾ ചായയുമാണ് ഇവിടുത്തെ സ്പെഷ്യൽ. എന്നാൽ മായംചേർത്ത എണ്ണയും പലതവണ പാകം ചെയ്യുന്നതും ഇവിടുത്തെ ഭക്ഷണം അപകടകരമാക്കുന്നു. ഇത്തരം കടകളിൽ മിക്കവയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പരിശോധന നടത്താൻ ജീവനക്കാർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഒരു പരിശോധനയുമില്ലാതെ കാറ്ററിങ്ങ് മേഖലയും

കാറ്ററിങ് സ്ഥാപനങ്ങളും ഇക്കാലത്ത് കേരളത്തിൽ വ്യാപകമാകുന്നുണ്ട്. വീടുകളിലെയും മറ്റും ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കുന്നത് കാറ്ററിങ് സ്ഥാപനങ്ങളാണ്. എന്നാൽ ഇവയ്ക്ക് ലൈസൻസ് നൽകുന്നതിനോ മതിയായ പരിശോധന നടത്തുന്നതിനോ ഉള്ള നടപടികൾ ഭക്ഷ്യസുരക്ഷാ ജീവനക്കാർ സ്വീകരിക്കാറില്ല.
First published: May 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...