നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഇനി ചൂരല്‍ക്കഷായമില്ല; പകരം ഇമ്പോസിഷന്‍

  ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഇനി ചൂരല്‍ക്കഷായമില്ല; പകരം ഇമ്പോസിഷന്‍

  വാഹനം വിട്ടുകിട്ടാന്‍ പിഴനല്‍കുന്നതിനൊപ്പം ഇരുപത്തി ഒന്ന് ദിവസം അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഇരുപത്തി ഒന്ന് തവണ എഴുതി നല്‍കണം.

  no punishment only imposition for lock down violators in kozhikkode|

കോഴിക്കോട്: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയാല്‍ പൊലീസ് ഓടിച്ചിട്ടടിക്കുകയാണെന്നായിരുന്നു പരാതി. വടകര റൂറലില്‍ ഇനി ഏതായാലും ആ പരാതിയുണ്ടാവില്ല. ലോക്ക് ഡൌണ്‍ എങ്ങനെയുണ്ടെന്നറിയാന്‍ റോഡിലിറങ്ങുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം ഇമ്പോസിഷനാണ് വടകരയിലെ ശിക്ഷ.

  no punishment only imposition for lock down violators in kozhikkode| കോഴിക്കോട്: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയാല്‍ പൊലീസ് ഓടിച്ചിട്ടടിക്കുകയാണെന്നായിരുന്നു പരാതി. വടകര റൂറലില്‍ ഇനി ഏതായാലും ആ പരാതിയുണ്ടാവില്ല. ലോക്ക് ഡൌണ്‍ എങ്ങനെയുണ്ടെന്നറിയാന്‍ റോഡിലിറങ്ങുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം ഇമ്പോസിഷനാണ് വടകരയിലെ ശിക്ഷ.

  • Share this:
  കോഴിക്കോട്: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയാല്‍ പൊലീസ് ഓടിച്ചിട്ടടിക്കുകയാണെന്നായിരുന്നു പരാതി. വടകര റൂറലില്‍ ഇനി ഏതായാലും ആ പരാതിയുണ്ടാവില്ല. ലോക്ക് ഡൌണ്‍ എങ്ങനെയുണ്ടെന്നറിയാന്‍ റോഡിലിറങ്ങുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം ഇമ്പോസിഷനാണ് വടകരയിലെ ശിക്ഷ.

  വാഹനം വിട്ടുകിട്ടാന്‍ പിഴനല്‍കുന്നതിനൊപ്പം ഇരുപത്തി ഒന്ന് ദിവസം അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഇരുപത്തി ഒന്ന് തവണ എഴുതി നല്‍കണം. പൊലീസിന്‍റെ ലാത്തി വീശല്‍ അതിരുവിടുന്നെന്ന പരാതി വ്യാപകമായപ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും ഇടപെട്ടിരുന്നു. അതിരുകടക്കരുതെന്ന കര്‍ശനമായ നിര്‍ദേശവും നല്‍കി.

  ഈ സാഹചര്യത്തിലാണ് വേറിട്ട ശിക്ഷാനടപടികളെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. വടകര എസ് പി ഡോ. എം ശ്രീനിവാസിന്‍റേതാണ് ഇമ്പോസിഷന്‍ എന്ന ആശയം.
  എഴുതാനുള്ള പേപ്പറും പേനയും പൊലീസ് നല്‍കും. ഇമ്പോസിഷന്‍ എഴുതി പിഴയും അടച്ച് വീട്ടിലേക്ക് മടങ്ങാം. ഇമ്പോസിഷനൊന്നും അത്ര വലിയ കാര്യമല്ലെന്ന ധാരണയോടെ വീണ്ടും പുറത്തിറങ്ങിയാല്‍ കളി മാറും.

  You may also like:'BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി
  [NEWS]
  'ബോഗികൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ; മൂന്നു ലക്ഷം കിടക്കകൾ എങ്ങനെയെന്ന് കാണാം
  [PHOTO]
  COVID 19| നടൻ കമൽഹാസൻ വീട്ടിൽ ക്വാറന്റൈനിലാണോ? സത്യം എന്ത്?
  [NEWS]


  ചുമത്തുന്ന വകുപ്പിന്‍റെ കാഠിന്യം കൂടും, ഒപ്പം ലോക്ക് ഡൌണ്‍ കഴിഞ്ഞാലേ വണ്ടി തിരിച്ചുകിട്ടുന്ന കാര്യം ആലോചിക്കേണ്ടതുള്ളൂവെന്നും എസ് പി പറയുന്നു. വടകര റൂറല്‍ പരിധിയില്‍ ഇന്നും ഇന്നലെയുമായി നൂറ്റന്‍പതോളം പേര്‍ ഇമ്പോസിഷന്‍ എഴുതി. ലോക്ക് ഡൌണ്‍ വിശേഷങ്ങളറിയാന്‍ നിരത്തിലിറങ്ങുന്നവരുടെ എണ്ണത്തില്‍ നല്ല കുറവുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.​
  First published:
  )}