കടക്കൂ പുറത്ത്; മൂന്നുമാസമായി റേഷൻ വാങ്ങാത്ത മുക്കാൽ ലക്ഷത്തോളം പേരോട് സർക്കാർ
ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് പുതുതായി അപേക്ഷ നൽകിയവരെ ഉൾപ്പെടുത്തും
news18
Updated: July 26, 2019, 1:30 PM IST

News18
- News18
- Last Updated: July 26, 2019, 1:30 PM IST
തിരുവനന്തപുരം: മൂന്നു മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 70,000 പേരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കി. പുറത്താക്കിയവരുടെ പട്ടിക ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒഴിവാക്കിയവർക്ക് പരാതി നൽകാൻ അവസരം നൽകും. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പട്ടികയിൽ നിലനിർത്തും. ഒഴിവാക്കപ്പെട്ടവരെ മുൻഗണനേതര പട്ടികയിലേക്കാണ് മാറ്റുന്നത്. സ്ഥലത്തില്ലാത്തവർ, അനർഹമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർ, അതിസമ്പന്നർ എന്നിവരാണു മുൻഗണനാ വിഭാഗം കാർഡ് കൈവശം വച്ചിരിക്കുന്നത്.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിനു വേണ്ടി ഒരു ലക്ഷത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് ഇവരെ ഉൾപ്പെടുത്തും. കേന്ദ്രം 1,54,800 പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 70000 പേർ സ്ഥിരമായി റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ ഇവർക്കുള്ള വിഹിതം കുറയ്ക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ആ സാഹചര്യത്തിലാണു വാങ്ങാത്തവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.