നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രഖ്യാപിത നയങ്ങളിൽ നിന്ന് BDJS ഏറെ അകന്നു'; പക്ഷേ രാജിവയ്ക്കില്ലെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

  'പ്രഖ്യാപിത നയങ്ങളിൽ നിന്ന് BDJS ഏറെ അകന്നു'; പക്ഷേ രാജിവയ്ക്കില്ലെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

  യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിലേക്ക് മാറുകയാണെന്നും അക്കീരമൺ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ബിഡിജെഎസിൽ നിന്ന് രാജിവയ്ക്കില്ലെന്ന് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. പ്രഖ്യാപിത നയങ്ങളിൽ നിന്ന് പാർട്ടി ഏറെ അകന്ന് പോയത് കൊണ്ടാണ് ഇപ്പോൾ പ്രവർത്തനത്തിൽ സജീവമല്ലാത്തത്. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിലേക്ക് മാറുകയാണെന്നും അക്കീരമൺ വ്യക്തമാക്കി. അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് BDJS വിടുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.

   ബിഡിജെഎസ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് മൂന്നു മാസമായി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടുകളെ നേരത്തെ അക്കീരമൺ വിമർശിച്ചിരുന്നു. പാർട്ടി രൂപീകരണം മുതൽ ബിഡിജെഎസിന്റെ നേതൃത്വത്തിലുള്ള അക്കീരമൺ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി തിരുവല്ലയിൽനിന്ന് മത്സരിച്ചിരുന്നു.

   First published:
   )}