• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala| ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് RTPCR ടെസ്റ്റ് വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ

Sabarimala| ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് RTPCR ടെസ്റ്റ് വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ

കുട്ടികള്‍ സോപ്പ്, സാനിറ്റെസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒപ്പമുള്ള രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

sabarimala

sabarimala

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമല (Sabarimala) ദര്‍ശനത്തിന് കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് (RTPCR Test) നെഗറ്റീവ് ഫലം ആവശ്യമില്ല. ഇക്കാര്യം വ്യക്തമാക്കി തീർത്ഥാടന മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളെ ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടാതെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ കൊണ്ടുപോകാം. കുട്ടികള്‍ സോപ്പ്, സാനിറ്റെസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒപ്പമുള്ള രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

  കുട്ടികള്‍ ഒഴികെയുള്ള തീർത്ഥാടകര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം. നിലയ്ക്കലില്‍ കോവിഡ്-19 പരിശോധനയ്ക്ക് സംവിധാനമുണ്ട്.

  പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കണം. മൂന്നു മാസത്തിനകം കോവിഡ് വന്നവര്‍ക്ക് മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ അവരും തീർത്ഥാടനം പരമാവധി ഒഴിവാക്കുന്നതാണണു നല്ലത്. പോകണമെന്ന് നിര്‍ബന്ധമുള്ളവര്‍ തീർത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.

  പമ്പ മുതല്‍ സന്നിധാനം വരെ സ്വാമി അയ്യപ്പന്‍ റോഡിന്റെ വിവിധ പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കിയിട്ടുണ്ട്. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. തളര്‍ച്ച അനുഭവപ്പെടുന്നവര്‍ക്ക് വിശ്രമിക്കുവാനും ഓക്‌സിജന്‍ ശ്വസിക്കുവാനും പ്രഥമ ശുശ്രൂഷയ്ക്കും രക്തസമ്മര്‍ദം നോക്കാനുമുള്ള സംവിധാനവും ഇവിടെയുണ്ട്.

  പത്ത് ദിവസത്തിനുള്ളിൽ ശബരിമല വരുമാനം 10 കോടി കവിഞ്ഞു

  തീർത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം പത്ത് കോടി രൂപ കവിഞ്ഞു. ശ‍‍ർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു ചെയ്തത്

  നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
  അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർ‍ശനം നടത്തിയത്.

  സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാര സ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.
  Published by:Rajesh V
  First published: