സ്കൂളുകൾ ഫീസ് വർധിപ്പിക്കരുത്; പഠനരീതി ക്രമീകരിക്കണം: മുഖ്യമന്ത്രി

വലിയ തുക ഫീസ് ഇനത്തില്‍ വര്‍ധിപ്പിക്കുകയും അത് അടച്ചതിന്റെ രസീതുമായി വന്നാല്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ നല്‍കുകയുള്ളൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്‌കൂളുകളുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: May 28, 2020, 8:12 PM IST
സ്കൂളുകൾ ഫീസ് വർധിപ്പിക്കരുത്; പഠനരീതി ക്രമീകരിക്കണം: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സ്‌കൂളും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തരമായി നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നഷ്ടപ്പെട്ട്, വരുമാന മാര്‍ഗം അടഞ്ഞ ജനങ്ങളെ സഹായിക്കുകയും അവരുടെ ഭാരം ലഘൂകരിക്കുകയുമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. അതിന് വിരുദ്ധമായ ചില പ്രവണതകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അതിലൊന്നാണ് ചില സ്വകര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]

വലിയ തുക ഫീസ് ഇനത്തില്‍ വര്‍ധിപ്പിക്കുകയും അത് അടച്ചതിന്റെ രസീതുമായി വന്നാല്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ നല്‍കുകയുള്ളൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്‌കൂളുകളുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു ദുര്‍ഘട ഘട്ടമാണെന്നും ഒരു സ്‌കൂളും ഫീസ് ഈ ഘട്ടത്തില്‍ വര്‍ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.First published: May 28, 2020, 8:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading