കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന് സീറ്റില്ല. കോട്ടയം സീറ്റിൽ കെ എം മാണി വിഭാഗം തന്നെ മത്സരിക്കാനും തീരുമാനിച്ചു. കെ എം മാണിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തോമസ് ചാഴിക്കാടനോ സ്റ്റീഫൻ ജോർജോ സ്ഥാനാർഥിയാകുമെന്നാണ് വിവരം.
പരമ്പരാഗതമായി മാണി വിഭാഗം മത്സരിക്കുന്ന സീറ്റാണ്. ഇതും വിവിധ മണ്ഡലം കമ്മിറ്റികളുടെയും നിലപാട് അംഗീകരിച്ചുകൊണ്ടാണ് പി ജെ ജോസഫിന്റെ സ്ഥാനാർഥിത്വം തള്ളിയത്. സ്ഥാനാർഥിയെ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകും.
പി ജെ ജോസഫിന് സീറ്റ് നല്‍കണമെന്ന് യുഡിഎഫ് നേതാക്കള്‍ മാണിയിൽ സമ്മർദം ചെലുത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ജോസഫിനായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും സമ്മർദം ശക്തമാക്കിയിരുന്നു. പി ജെ ജോസഫ് വിഭാഗം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. സീറ്റ് നിഷേധിച്ചാൽ കർശനമായ നിലപാടിലേക്ക് ജോസഫ് വിഭാഗം കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.