ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം ഇല്ലെന്ന് ദേവസ്വം മന്ത്രി; സർക്കാർ നീക്കം കരുതലോടെ

പന്തളം രാജകുടുംബാംഗം സമർപ്പിച്ചിരുന്ന ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ച നിലപാട് പൂർണമായി നിഷേധിക്കുകയാണ് ദേവസ്വം മന്ത്രി

news18
Updated: September 7, 2019, 7:18 AM IST
ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം ഇല്ലെന്ന് ദേവസ്വം മന്ത്രി; സർക്കാർ നീക്കം കരുതലോടെ
കടകംപള്ളി സുരേന്ദ്രൻ
  • News18
  • Last Updated: September 7, 2019, 7:18 AM IST
  • Share this:
തിരുവനന്തപുരം: ശബരിമലക്കായി പ്രത്യേക നിയമനിർമാണം ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയ്ക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് സുപ്രീംകോടതിയിൽ കേരളം സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാർത്തയ്ക്ക് ആധാരമായ സംഗതി എന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പന്തളം രാജകുടുംബാംഗം രേവതി നാൾ പി. രാമവർമ രാജ സമർപ്പിച്ചിരുന്ന ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ച നിലപാട് പൂർണമായി നിഷേധിക്കുകയാണ് ദേവസ്വം മന്ത്രി. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിർവഹണത്തിൽ നിലവിലെ സംവിധാനം മാറ്റുമെന്ന അഭ്യൂഹങ്ങളും മന്ത്രി തള്ളി.

നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ വരുത്തിയ പിഴവ് തിരുത്താൻ സർക്കാർ തയാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വീണ്ടും ചർച്ചയാകാതിരിക്കാൻ കരുതലോടെയാവും സർക്കാർ നീക്കം.

Also Read- ഭരണകാര്യങ്ങളിൽ മാറ്റം വരുത്തും; ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ


നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലെ പിഴവ് ചൂണ്ടികാട്ടാൻ സർക്കാർ തയ്യാറാവുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി മാത്രമായി നിയമം കൊണ്ടുവന്നാൽ അത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ശബരിമലയിൽ നിന്നുളള വരുമാനമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. ശബരിമല ക്ഷേത്രത്തിന് മാത്രമായി പുതിയ സംവിധാനം വന്നാൽ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ഭരണനിർവഹണം പ്രതിസന്ധിയിലാകും.

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമെന്നും ഇതിന് വൈകാതെ അന്തിമരൂപമാവുമെന്നുമാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലിൽ പരിഹാരക്രിയകളുമായി മുന്നോട്ട് പോവുകയാണ് സിപിഎം. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമല വീണ്ടും ചർച്ചയാക്കാൻ സർക്കാരിന് താത്പര്യമില്ല.. അതിനാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കരുതലോടെയാവും സർക്കാരിന്റെ തുടർനീക്കങ്ങൾ.

First published: September 7, 2019, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading