കൊച്ചി: പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുമ്പോൾ പാലയുടെ പേരിൽ പാർട്ടി പിളരില്ലെന്ന് എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ. നിലവിൽ പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും അതൊന്നും പാലാ സീറ്റിന് ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ കേരളാ കോൺഗ്രസിന് കൊടുക്കാൻ മുന്നണിക്ക് കഴിയില്ല. പാലയ്ക്ക് പകരം സീറ്റ് എന്ന ചർച്ചയുമില്ല.
നാളുകളായി കഠിനപ്രയത്നം നടത്തിയാണ് അവിടെ ജയിക്കാൻ കഴിഞ്ഞത്. ഇനി അത് ആർക്കും വിട്ടു കൊടുക്കുന്ന പ്രശ്നവുമില്ല . അവിടെ ജയിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും കൂടിയായ
ടി.പി. പീതാംബരൻ മാസ്റ്റർ ചോദിച്ചു. ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ് വിട്ടു കൊടുക്കാനാവില്ല. പാലാ സീറ്റ് സംബന്ധിച്ച് ജോസ് കെ അവകാശം ഉന്നയിച്ചപ്പോൾ സിപിഎം പ്രതികരിക്കണമായിരുന്നു. അതിൽ യാതൊരു അഭിപ്രായവും പറയാതെ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. സിപിഎം കൃത്യമായ അഭിപ്രായം പറഞ്ഞിരുന്നുവെങ്കിൽ ഇത്ര വിവാദം ഉണ്ടാകുമായിരുന്നില്ല. അതിൽ എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
You may also like:മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾപാലാ സീറ്റ് വിട്ടു തരണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. പാല പോലെ പ്രധാനമാണ് എലത്തൂർ സീറ്റും. ഒരു സീറ്റും വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. യു ഡി എഫുമായി പാർട്ടിയിലെ ആരും ചർച്ച നടത്തിയിട്ടില്ല. പിജെ ജോസഫിനോട് സീറ്റ് ചോദിച്ചു നടക്കേണ്ട കാര്യം എൻസിപിയ്ക്കില്ലെന്നും ടി.പി.പീതാംബരൻ വ്യക്തമാക്കി.
You may also like:പിസി ജോർജിനെ മുന്നണിയിൽ എടുത്താൽ കൂട്ടത്തോടെ രാജിയെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വംതർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമുണ്ട്. നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. നാളത്തെ കൂടിക്കാഴ്ച്ച നിശ്ചയിക്കുക മാത്രമാണ് ഇന്ന് തിരുവനന്തപുരത്ത് ഉണ്ടായത്. ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ ചർച്ച നടന്നതായി അറിയില്ല.
ഇന്ന് നടന്നത് ചർച്ചയല്ല. ഇവർ പാർട്ടി കാര്യങ്ങൾ സംസാരിച്ചതായും അറിയില്ല. കോൺഗ്രസ് എസുമായി ശശീന്ദ്രൻ ചർച്ച നടത്തിയോയെന്നു തനിക്ക് അറിയില്ല. നാളത്തെ ചർച്ചയുടെ വിശദാംശങ്ങൾ ശരത് പവാറിനെ അറിയിക്കും. നിലവിൽ ശരത് പവാർ സീതാറാം യെച്ചൂരിയുമായും പ്രകാശ് കാരാട്ടുമായും സംസ്ഥാനത്തെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.