HOME » NEWS » Kerala » NO TICKET FOR CPI CANDIDATES WHO CONTESTED AND WON TWO TIMES IN ASSEMBLY POLLS MM TV

രണ്ടു ടേം നിബന്ധന കർശനമാക്കാൻ സി.പി.ഐ; വി.എസ്. സുനിൽകുമാറിനും പി. തിലോത്തമനും കെ. രാജുവിനും സീറ്റില്ല

യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കാന്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു

News18 Malayalam | news18-malayalam
Updated: February 9, 2021, 11:17 AM IST
രണ്ടു ടേം നിബന്ധന കർശനമാക്കാൻ സി.പി.ഐ; വി.എസ്. സുനിൽകുമാറിനും പി. തിലോത്തമനും കെ. രാജുവിനും സീറ്റില്ല
CPI
  • Share this:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു ടേം നിബന്ധന കർശനമാക്കാൻ സി.പി.ഐ. ഇതുൾപ്പെടെയുള്ള സ്ഥാനാർഥിത്വ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സി.പി.ഐ. നേതൃയോഗങ്ങൾ ഫെബ്രുവരി പത്തിന് തുടങ്ങും. ഘടകകക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകൾ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും. നാളെ സംസ്ഥാന എക്സിക്യൂട്ടീവും തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ സംസ്ഥാന കൗൺസിലും നടക്കും.

രണ്ടുടേം നിബന്ധനയിൽ 2016ൽ സി.പി.ഐ. ഇളവു നൽകാത്തത് വൈക്കം എം.എൽ.എ. ആയിരുന്ന കെ. അജിത്തിന് മാത്രമായിരുന്നു. സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി.എസ്. സുനിൽകുമാർ, പി.തിലോത്തമൻ, കെ. രാജു, ഇ.എസ്. ബിജിമോൾ തുടങ്ങിയവർ പാർട്ടി നൽകിയ ഇളവിൻ്റെ അടിസ്ഥാനത്തിലാണ് മത്സരിച്ചത്. ഇവർക്ക് ഇത്തവണ ഇളവ് ലഭിക്കില്ല. മൂന്നു ടേം തുടർച്ചയായി മത്സരിച്ച് ജയിച്ചവരാണ് ഇവരെല്ലാം.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും തുടർച്ചയായി രണ്ടു തവണ ജയിച്ചയാളാണ്. എങ്കിലും ഒരു തവണ കൂടി പ്രത്യേക അനുമതി നൽകിയേക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, നാട്ടിക എം.എൽ.എ. ഗീതാ ഗോപി, അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ, ചാത്തന്നൂർ എം.എൽ.എ. ജി.എസ്. ജയലാൽ എന്നിവരും രണ്ടു ടേം പൂർത്തിയാക്കി. ഇവരും മാറേണ്ടി വരും.യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കാന്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനാണ് സംസ്ഥാനനേതൃത്വം ആലോചിക്കുന്നത്.



  • മന്ത്രിമാരായ വി.എസ്. സുനിൽകുമാറിനും പി. തിലോത്തമനും കെ. രാജുവിനും സീറ്റില്ല

  • മുല്ലക്കര രത്നാകരനും ഇ. എസ്. ബിജിമോളും മാറേണ്ടി വരും

  • യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കാന്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാൻ സംസ്ഥാന നേതൃത്വം

  • സ്ഥാനാർഥിത്വ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സി.പി.ഐ. നേതൃയോഗങ്ങൾ നാളെ മുതൽ

  • ശക്തനായ സ്ഥാനാർഥിയെ ഇറക്കി പിറവം തിരിച്ചു പിടിക്കാൻ ശ്രമം


സീറ്റുകൾ വച്ച് മാറുന്നതിനെ കുറിച്ചും ചർച്ച നടക്കും. കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ ആണ് സി.പി.ഐ. ലക്ഷ്യം. പൂഞ്ഞാർ ലഭിച്ചാൽ യുവ നേതാവ് ശുഭേഷ് സുധാകരൻ മത്സരിക്കും. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ എരുമേലി ഡിവിഷൻ്റെ പ്രതിനിധിയാണ് ശുഭേഷ്.

നാദാപുരം സിപിഎമ്മിനു കൈമാറിയാൽ ബാലുശ്ശേരി സിപിഐക്ക് പകരം ലഭിച്ചേക്കും. ഇരിക്കൂര്‍ സീറ്റ് വിട്ട് നല്‍കി കണ്ണൂരിൽ സി.പി.ഐ. കണ്ണുവയ്ക്കുക്കുന്നു. കൊല്ലത്തും ഒരധിക സീറ്റ് ആഗ്രഹിക്കുന്നുണ്ട്. ശക്തനായ സ്ഥാനാർഥിയെ ഇറക്കി പിറവം തിരിച്ചു പിടിക്കാനും ശ്രമമുണ്ട്. ഏതെങ്കിലും മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള സ്ഥാനാർഥികൾ ഉണ്ടെങ്കിൽ അവരെ ടേം നിബന്ധനയിൽ നിന്ന് ഒഴിവാക്കും. ജില്ലാ കമ്മിറ്റികളുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും.

സംസ്ഥാന ജാഥകൾക്കു ശേഷം സ്ഥാനാര്‍ഥി നിർണ്ണയത്തിലേക്ക് കടക്കാനാണ് സി.പി.ഐ. തീരുമാനം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന കൗൺസിൽ യോഗം രണ്ടു ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. 13ന് മേഖലാജാഥ ആരംഭിക്കുന്നതിനാലാണിത്.
Published by: user_57
First published: February 9, 2021, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories