തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമല്ലെന്ന് ഇടത് മുന്നണി സ്ഥാനാര്‍ഥി വികെ പ്രശാന്ത്. കോൺഗ്രസാണ് സ്ഥാനാർഥിയാണ് ഇടതു മുന്നണിയുടെ പ്രധാന എതിരാളിയെന്നും പ്രശാന്ത് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയായി എസ് സുരേഷിന്റെ കടന്ന് വരവ് വെല്ലുവിളിയല്ല. ബിജെപി നേതാക്കള്‍ പിന്മാറാനുള്ള വ്യഗ്രതയിലാണെന്നും വികെ പ്രശാന്ത് പറഞ്ഞു.
ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്ച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വികെ പ്രശാന്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, By Election in Kerala, V.K. Prasanth, Vattiyoorkavu By-Election