നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്വന്റി- 20 യോട് തൊട്ടുകൂടായ്മയില്ല; കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും വിഡി സതീശൻ

  ട്വന്റി- 20 യോട് തൊട്ടുകൂടായ്മയില്ല; കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും വിഡി സതീശൻ

  സി.പി.എം ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന പോലെയല്ല ട്വന്റി 20 യുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമെന്നും സതീശന്‍

  വി ഡി സതീശൻ

  വി ഡി സതീശൻ

  • Share this:
  കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഭരണപ്രതിപക്ഷ മുന്നണികള്‍ തലവേദനയായി മാറിയ ട്വന്റി-20 യുമായി യു,ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ട്വന്റി-20 ഒരു വര്‍ഗീയ സംഘടനയോ തീവ്രവാദി സംഘടനയോ അല്ല. കോണ്‍ഗ്രസിനും യു.ഡി.എഫിനും ട്വന്റി-20 യോട് അസ്പര്‍ശതയില്ല.

  സംസാരിയ്ക്കണമെങ്കില്‍ സംസാരിയ്ക്കും. സി.പി.എം ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന പോലെയല്ല ട്വന്റി 20 യുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമെന്നും സതീശന്‍ ന്യൂസ് 18 നോട് പറഞ്ഞു.

  കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ട്വന്റി 20 യുടെ സാന്നിധ്യം മൂലം കനത്ത നഷ്ടമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ട്വന്റി-20 യുമായി കൂട്ടുകൂടുന്നതില്‍ ഒരു തെറ്റുമില്ല. സഖ്യ ചര്‍ച്ചകള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതു ചെകുത്താനുമായും കൂട്ടുകൂടി യു.ഡി.എഫിനെ ദുര്‍ബലമാക്കാനാണ് സി.പി.എം ശ്രമിയ്ക്കുന്നത്. നിലപാടില്ലായ്മയാണ് സി.പി.എമ്മിന്റെ നിലപാടെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു.

  അതിനിടെ ട്വൻറി-20 യുമായി അടുത്ത ബന്ധം പുലർത്തുന്ന ചെല്ലാനം ട്വന്റി-20 മായി സഖ്യം ചേർന്ന് ചെല്ലാനം പഞ്ചായത്തിലെ ഇടതുഭരണം അട്ടിമറിയ്ക്കുന്നതിനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. എറണാകുളം ഡി സി സി ഓഫീസിൽ ഇന്നലെ രാത്രി നടന്ന ചർച്ചകളിലൂടെ അട്ടിമറിയ്ക്ക് കളമൊരുങ്ങി. എറണാകുളം എം പി ഹൈബി ഈഡൻ ഡി സി സി പ്രസിഡൻറ് മുഹമ്മദ് റിയാസ്  എന്നിവരുടെ  നേതൃത്വത്തിൽ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടിരിക്കുകയാണ്.

  ഇതോടെ പുതിയ  രാഷ്ട്രീയ സമവാക്യവും രൂപപ്പെടുകയാണ്. ചെല്ലാനത്ത് ട്വൻറി-20 എന്ന പ്രാദേശിക കൂട്ടായ്മ  നേടിയ  വിജയത്തെ അരാഷ്ട്രീയം  എന്ന് വിശേഷിപ്പിച്ചാണ്  ഇടത്-വലത് മുന്നണികൾ അവരെ മാറ്റി നിർത്തിയിരുന്നത്.

  Also Read-കോട്ടയത്തിനു മറുപടി ചെല്ലാനത്ത്; ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് LDF ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്

  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻറി ട്വൻറിയോട് ചേർന്ന് പ്രവർത്തിക്കാൻ  ചെല്ലാനം  20 / 20 സംഘടന തീരുമാനിച്ചിരുന്നു.  ഇതോടെ ഇവരെ പൂർണമായും ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നു  മുന്നണികൾ സ്വീകരിച്ചത്. എന്നാൽ  കോട്ടയം അട്ടിമറിക്ക് ശേഷം എല്ലാ  വേലിക്കെട്ടുകളും പൊളിച്ച് കോൺഗ്രസ് നേതൃത്വം തന്നെ ട്വന്റി ട്വന്റിയെ ചേർത്ത് നിർത്തുകയാണ് .

  ഇതനുസരിച്ച് ചെല്ലാനം പഞ്ചായത്തിൽ സി പി എം ഭരണ സമിതിക്കെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവരും. ചെല്ലാനം ട്വന്റി ട്വന്റിയുമായി ചേർന്നാണ് അവിശ്വാസം നൽകുക. അടുത്തയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകും. പ്രസിഡന്റ് സ്ഥാനം ചെല്ലാനം ട്വന്റി ട്വന്റിയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുമെന്ന ധാരണയിലാണ് തീരുമാനം.

  എറണാകുളം എംപി ഹൈബി ഈഡന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അവിശ്വാസം നൽകാൻ തീരുമാനമായത് . 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തിൽ എൽ ഡി എഫിന് 9 ഉം യുഡിഫനു 4 ഉം ചെല്ലാനം ട്വന്റി ട്വന്റിക്ക്‌ 8 ഉം സീറ്റുകളാണ് ഉള്ളത്. യുഡിഫ് വിട്ട് നിന്നതിനെ തുടർന്നാണ് പഞ്ചായത്തു ഭരണം എൽഡിഎഫിന് ലഭിച്ചത്.

  ചെല്ലാനത്തെ രാഷ്ട്രീയ നീക്കത്തെ കരുതലോടെയാണ് സി പി എം കാണുന്നത് . അപകടകരമായ കൂട്ടുകെട്ട് എന്നാണ് സി പി എം ഇതിനെ വിശേഷിപ്പിക്കുന്നത്. കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുമെന്നും ഇതിൽ നഷ്ടം കോൺഗ്രസിനു തന്നെയാകുമെന്നും  സിപിഎം പറയുന്നു.
  Published by:Naseeba TC
  First published: