നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളവോട്ട് പരാതി നേരിട്ട മഞ്ചേശ്വരത്ത് വെബ് കാസ്റ്റിങ് ഇല്ല; പ്രശ്നബാധിത ബൂത്തുകളില്ലെന്ന് വിശദീകരണം

  കള്ളവോട്ട് പരാതി നേരിട്ട മഞ്ചേശ്വരത്ത് വെബ് കാസ്റ്റിങ് ഇല്ല; പ്രശ്നബാധിത ബൂത്തുകളില്ലെന്ന് വിശദീകരണം

  മഞ്ചേശ്വരം മണ്ഡലത്തിലെ മരിച്ചവരുടെ പേരിലടക്കം കള്ള വോട്ട് ചെയ്തെന്നാരോപിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചത്

  vote

  vote

  • Share this:
   മഞ്ചേശ്വരം: വ്യാപകമായി കള്ളവോട്ട് നടന്നു എന്ന പരാതിയിൽ രണ്ടു വർഷത്തോളം നിയമവ്യവഹാരം നടന്ന മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വെബ്കാസ്റ്റിങ് ഇല്ലാതെ. അതീവ പ്രശ്നബാധിത ബൂത്തുകൾ മണ്ഡലത്തിൽ ഇല്ലാത്തതിനാലാണ് വെബ് കാസ്റ്റിങ് ഒഴിവാക്കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

   മഞ്ചേശ്വരം മണ്ഡലത്തിലെ മരിച്ചവരുടെ പേരിലടക്കം കള്ള വോട്ട് ചെയ്തെന്നാരോപിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സ്ഥാനാർഥിയായിരുന്ന
   കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. എന്നാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ 198 പോളിങ് ബൂത്തികളിൽ ഒന്നിൽ പോലും വെബ്കാസ്റ്റിങ് സംവിധാനമില്ല.

   also read:സമയപരിധി അവസാനിച്ചു; മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചു

   പ്രശ്നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ ഡി സജിത്ത് ബാബു പറഞ്ഞു.
   കർണാടകയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാൽ മേഖലയിൽ 9 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും. കാസർകോട് മണ്ഡലത്തിന്റെ അതിർത്തികളിലും പരിശോധനകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.

   മണ്ഡലത്തിൽ 42 പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം 2 ലക്ഷത്തി 12 ആയിരത്തി 86 വോട്ടർമാരാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 4533 അപേക്ഷയും പേര് നീക്കം ചെയ്യുന്നതിനായി 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക സെപ്തംബർ 30 ന് പ്രസിദ്ധീകരിക്കും. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഇ.വി.എം, വി വി പാറ്റ് യന്ത്രങ്ങൾ കളക്ടറേറ്റിലെത്തിച്ചു.
   First published: