നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അര ഡസനിലേറെ കല്യാണം മുടങ്ങി; പ്രതികാരം ചെയ്യാൻ ആൽബിൻ 'അയ്യപ്പൻ നായരായി'

  അര ഡസനിലേറെ കല്യാണം മുടങ്ങി; പ്രതികാരം ചെയ്യാൻ ആൽബിൻ 'അയ്യപ്പൻ നായരായി'

  വിവാഹങ്ങളെല്ലാം മുടങ്ങുന്നതിന്റെ പ്രതികാരം തീർക്കാൻ സിനിമാ സ്റ്റൈലിൽ യുവാവിന്റെ പ്രതികാരം

  News18 Malayalam

  News18 Malayalam

  • Share this:
  കണ്ണൂര്‍: സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ കുട്ടമണിയോട് പ്രതികാരം ചെയ്യാൻ, അനധികൃതമായി നിർമിച്ച കട ജെസിബി ഉപയോഗിച്ച് ബിജു മേനോന്റെ അയ്യപ്പൻനായർ എന്ന കഥാപാത്രം പൊളിച്ചുകളയുന്ന സീനുണ്ട്. പിന്നീട് പ്രൃഥി രാജിന്റെ കഥാപാത്രമായ കോശി പ്രതികാരം തീർക്കാൻ അയ്യപ്പൻനായരുടെ വീട് ജെസിബി ഉപയോഗിച്ച് തകർക്കുന്ന സീനുമുണ്ട്. ഈ സിനിമയിലേതിന് സമാനമായ സംഭവമാണ് തിങ്കളാഴ്ച കണ്ണൂർ ചെറുപ്പുഴക്കടുത്ത് ഊമലയിലും ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

  Also Read- പിണക്കത്തിലായ സമയത്ത് ഉണ്ടായ കുട്ടിയെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച ദമ്പതികൾ അറസ്റ്റിൽ

  വിവാഹം മുടക്കി എന്ന് ആരോപിച്ച് അയവാസിയുടെ കട യുവാവ് ജെസിബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. പലചരക്ക് കച്ചവടക്കാരനായ പുളിയർമറ്റത്തിൽ സോജിയുടെ കടയാണ് അയൽവാസിയായ ആൽബിൻ മാത്യു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലംപരിശമാക്കിയത്. ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആൽബിൻ മാത്യു ചലചിത്രത്തിലെ അയ്യപ്പൻ നായരെ പോലെ ജെസിബി പ്രയോഗം നടത്താനുള്ള കാരണം വ്യക്തമാക്കിയത്. 31കാരനായ ആൽബിന് വരുന്ന വിവാഹലോചനകൾ തുടർച്ചയായി അയൽക്കാരൻ മുടക്കുന്നു എന്നാണ് ആക്ഷേപം.

  Also Read- വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; ആറ് മാധ്യമപ്രവർത്തകർ അറസ്റ്റിൽ

  വിവാഹാലോചനകൾ ഒന്നിനുപുറകെ ഒന്നായി ആയി മുടങ്ങി പോയതോടെ അരിശം മൂത്തതാണ് കട ഇടിച്ചു നിരത്തിയത്. അതേ സമയം വിവാഹ ആലോചനകൾ മുടക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പലചരക്ക് കട ഉടമയായ പുളിയർമറ്റത്തിൽ സോജി പറഞ്ഞു.  പുളിയർമറ്റത്തിൽ സോജി

  പൊലീസ് അറസ്റ്റ് ചെയ്തു പ്രതിയെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കട പൊളിക്കാനുപയോഗിച്ച ജെസിബിയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എം പി വിനീഷ് കുമാർ. എസ്ഐ എംപി വിജയകുമാർ, എഎസ്ഐ ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ആൽബിനെ കസ്റ്റഡിയിലെടുത്തത്.  സംഭവമറിഞ്ഞ് നിരവധിയാളുകൾ ഊമലയിൽ തടിച്ച് കൂടിയിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സംഭവത്തിൽ ഇതിൽ കർശന നടപടി വേണമെന്നും ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡെന്നി കാവാലം ആവശ്യപ്പെട്ടു.
  Published by:Rajesh V
  First published:
  )}