• HOME
  • »
  • NEWS
  • »
  • kerala
  • »
  • സന്നിധാനത്ത് ഇക്കൊല്ലം വനിതാ പൊലീസില്ല; സുരക്ഷയൊരുക്കാൻ 10,017 പൊലീസ് ഉദ്യോഗസ്ഥര്‍

സന്നിധാനത്ത് ഇക്കൊല്ലം വനിതാ പൊലീസില്ല; സുരക്ഷയൊരുക്കാൻ 10,017 പൊലീസ് ഉദ്യോഗസ്ഥര്‍

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേക് ദർവേഷ് സാഹിബാണ് ചീഫ് പൊലീസ് കോർഡിനേറ്റർ.

ശബരിമല

ശബരിമല

  • Last Updated :
  • Share this:
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കേണ്ടെന്ന് തീരുമാനം. അതേസമയം, ശബരിമല പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ശക്തമായ സുരക്ഷയൊരുക്കാനും തീരുമാനമായി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേക് ദർവേഷ് സാഹിബാണ് ചീഫ് പൊലീസ് കോർഡിനേറ്റർ.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ദക്ഷിണമേഖലാ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ജോയിന്‍റ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാരും തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ എസ്, ബറ്റാലിയന്‍ ഡി.ഐ.ജി പി പ്രകാശ് എന്നിവർ ഡെപ്യൂട്ടി ചീഫ് കോര്‍ഡിനേറ്റര്‍മാരുമാകും.

ശബരിമല തീര്‍ത്ഥാടനം: ശക്തമായ സുരക്ഷാ സംവിധാനവുമായി പൊലീസ്

ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍. എസ്.പി, എ.എസ്.പി തലത്തില്‍ 24 പേരും 112 ഡി.വൈ.എസ്.പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്.ഐ/എ.എസ്.ഐ മാരും സംഘത്തിലുണ്ടാകും.

307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പൊലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്.ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക.

ഇവരില്‍ മൂന്നുപേര്‍ എസ്.പി തലത്തിലുള്ള പൊലീസ് കണ്‍ട്രോളര്‍മാരും രണ്ടുപേര്‍ എ.എസ്.പി തലത്തിലുളള അഡീഷണല്‍ പൊലീസ് കണ്‍ട്രോളര്‍മാരുമാണ്. കൂടാതെ, ഡി.വൈ.എസ്.പി റാങ്കിലുളള 23 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.

ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും. 1560 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.
First published: