HOME /NEWS /Kerala / Kailash Satyarthi | ഓപ്പറേഷൻ പി ഹണ്ട്: കേരള പൊലീസിനെ അഭിനന്ദിച്ച് നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥി

Kailash Satyarthi | ഓപ്പറേഷൻ പി ഹണ്ട്: കേരള പൊലീസിനെ അഭിനന്ദിച്ച് നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥി

കൈലാഷ് സത്യാർത്ഥി

കൈലാഷ് സത്യാർത്ഥി

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായി കേരള പൊലീസ് നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് കൈലാഷ്യ സത്യാർത്ഥി രംഗത്തെത്തിയത്.

  • Share this:

    തിരുവനന്തപുരം: ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി. ട്വിറ്റർ പോസ്റ്റിലൂടെയാണ് സത്യാർത്ഥി അഭിനന്ദനവുമായി രം​ഗത്തെത്തിയത്.

    "കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയും ഇടപെടലും അഭിനന്ദനാർഹം ! ഇത് മറ്റ് സംസ്ഥാനങ്ങൾക്കുള്ള ഒരു ഉണർത്തൽ ആഹ്വാനമായിരിക്കണം"-സത്യാർത്ഥി ട്വിറ്ററിൽ കുറിച്ചു. ഓപ്പറേഷൻ പി ഹണ്ടിനെ പറ്റി ദേശയ മാധ്യമത്തിൽ വന്ന വാർത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കൈലാഷ് സത്യാർത്ഥിക്ക് നന്ദി പറഞ്ഞ് സൈബർഡോം പൊലീസ് മറുപടിയും നൽകിയിട്ടുണ്ട്.

    ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 47 പേരാണ് അറസ്റ്റിലായത്. അറസ്റ്റ് തുടരുകയാണ്. സംസ്ഥാന വ്യാപകമായി 89 കേസുകൾ രജിസ്റ്റർ ചെയ്തതായി സൈബർ ഡോം നോഡൽ ഓഫിസർ മനോജ് എബ്രഹാം അറിയിച്ചു.117 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]

    കുട്ടികളെ ചൂഷണം ചെയ്ത് നഗ്‌ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സൈബർ ഡോം വീണ്ടും സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. അതേസമയം, ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. സൈറ്റുകൾ കേന്ദ്രീകരിച്ച് വൻ തുകയ്ക്കാണ് നഗ്നചിത്രങ്ങൾ വിൽക്കുന്നതെന്നും ഓപ്പറേഷൻ പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    First published:

    Tags: Kerala police, Operation P Hunt, Pocso case