തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് അറസ്റ്റിലായ നോഡൽ ഓഫീസർ (Nodal officer) ആർ. വിനോയ് ചന്ദ്രനെ സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ആയ ആർ. വിനോയ് ചന്ദ്രൻ ഗയിൻ പി എഫിന്റെ സംസ്ഥാന നോഡൽ ഓഫീസർ ആണ് .
സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയത് അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കും.
സേവനത്തിന് ലൈംഗികമായി വഴങ്ങണം എന്നാവശ്യപ്പെട്ടു ഇയാൾ അധ്യാപികയെ സമീപിക്കുകയായിരുന്നു. അധ്യാപികയുടെ പിഎഫ് ക്രെഡിറ്റ് ആകുന്നതും ആയി ബന്ധപ്പെട്ട് 2018 മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പി എഫ് ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഇതില്‍ അധ്യാപിക പലതവണ പരാതി നല്‍കുകയും വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന നോഡല്‍ ഓഫീസര്‍ തന്നെയായ വിനോയ് തോമസിനെ സമീപിച്ചത്.
ഫോണില്‍ തുടക്കത്തില്‍ മാന്യമായാണ് വിനോദ് ചന്ദ്രന്‍ പെരുമാറിയത് എന്ന് അധ്യാപിക പറയുന്നു. തുടര്‍ന്ന് വാട്‌സാപ്പ് വഴി കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ വാട്‌സ്ആപ്പ് കോളിലാണ് അധ്യാപിക സുന്ദരിയാണെന്ന് മറ്റും പറഞ്ഞ് ഉദ്യോഗസ്ഥന്‍ തന്റെ ലക്ഷ്യം പ്രകടമാക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വാട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അധ്യാപിക സുന്ദരിയാണെന്ന് അടക്കം പറയുകയും ചെയ്തു. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ അടക്കം അയച്ചു നല്കുകയും ചെയ്തു. ഇതിനിടെയാണ് നേരിട്ട് ലൈംഗികമായി ബന്ധപ്പെടണമെന്ന് അധ്യാപികയോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.
കോട്ടയത്ത് എത്തുമ്പോള്‍ നേരിട്ട് കാണണമെന്ന് ഉദ്യോഗസ്ഥന്‍ അധ്യാപികയോട് ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഇന്ന് കോട്ടയത്ത് വരികയായിരുന്നു. ട്രെയിനില്‍ കോട്ടയത്ത് ഇറങ്ങിയ ഉദ്യോഗസ്ഥന്‍ അദ്ധ്യാപികയുടെ റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. തന്റെ ഷര്‍ട്ട് മുഷിഞ്ഞതാണ് എന്നും പുതിയ ഷര്‍ട്ട് വാങ്ങി വരണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നഗരഹൃദയത്തിലെ ഹോട്ടലിലേക്ക് അധ്യാപികയെ കൊണ്ടുപോവുകയായിരുന്നു. മുന്‍പ് തന്നെ പരാതി ലഭിച്ചതോടെ വിജിലന്‍സ് തയ്യാറാക്കിയ തിരക്കഥ പ്രകാരം ആയിരുന്നു ബാക്കി നടപടികള്‍. ഉദ്യോഗസ്ഥനും അധ്യാപികയും ഹോട്ടല്‍മുറിയില്‍ എത്തിയതിനു പിന്നാലെ വിജിലന്‍സ് സംഘം എത്തി ഇയാളെ പിടികൂടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Sexual assault case