നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു

    നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു

    നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
      കൊച്ചി:നോക്കുകൂലിക്കെതിരെ വിമർശനമുയർത്തി ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് കോടതി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് നിയമ മാർഗ്ഗങ്ങളിലൂടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

      നോക്കുകൂലിക്ക് സംസ്ഥാനത്ത്  നിരോധനമേർപ്പെടുത്തിയെങ്കിലും  ഇത് സംബന്ധിച്ചുള്ള പരാതികൾക്ക് ഒട്ടും കുറവില്ല. നോക്കുക്കൂലിയ്ക്കെതിരെ  പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നിരവധി ഹർജികളും  ഹൈക്കോടതിയിലെത്തുന്നു. ഇത്തരമൊരു ഹർജി പരിഗണിക്കവെയാണ് കേരളത്തിൽ നോക്കുകൂലി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതിലുള്ള അതൃപ്തി ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രകടിപ്പിച്ചത്.

      സംസ്ഥാനത്തിന്റെ പ്രതിച്ഛായ അപ്പാടെ തകർക്കുന്ന ഒന്നാണ് നോക്കുകൂലി. ഇത്തരമൊരു സമ്പ്രദായം തുടരുന്നതിലൂടെ മറ്റിടങ്ങളിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നതിന് കാരണമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ  ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അത്തരം നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം നോക്കൂകൂലി ആവശ്യപ്പെടുകയല്ല വേണ്ടതെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു.

      നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പോലീസ് സംരക്ഷണ ഹർജികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. നോക്കുകൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും 2018ൽ  സർക്കാർ ഉത്തരവിലുടെ നിരോധിച്ചിരുന്നു.
      ഉത്തരവിലുടെ നിരോധിച്ചിരുന്നു.
      Also Read-സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

      കഴിഞ്ഞ വർഷം നോക്കുകൂലി നൽകാത്തതിന് പ്രവാസി വ്യാപാരിയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത് വാർത്തയായിരുന്നു. പാലക്കാട് ആലത്തൂര്‍ കാവശ്ശേരി കഴനിചുങ്കത്തെ പ്രവാസി വ്യാപാരി ദീപക്കാണ് മർദനത്തിന് ഇരയായത്.

      സംഭവത്തിൽ പരാതി നൽകിയ ദീപകിനോട് ഇപ്പോൾ പരാതി പിൻവലിക്കണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടതായും പരാതി പിൻവലിച്ചില്ലെങ്കിൽ സ്ഥാപനം തുറക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അന്ന് ദീപക് ആരോപിച്ചിരുന്നു. സ്ഥാപനത്തിലേക്കെത്തിയ ഒരു ലോഡ് പൈപ്പ്, തൊഴിലാളികള്‍ എത്താത്തതിനെ തുടര്‍ന്ന് ഉടമയായ ദീപക് ഇറക്കിയിരുന്നു. രാത്രി എത്തിയ ലോഡ് ഇറക്കാൻ ദീപക് തൊഴിലാളികളെ വിളിച്ചിരുന്നു. എന്നാല്‍ രാവിലെ ഇറക്കാമെന്നായിരുന്നു മറുപടി.

      Published by:Naseeba TC
      First published:
      )}