HOME » NEWS » Kerala » NON BAILABLE WARRANT ISSUED FAISAL FAREED ON KERALA GOLD SMUGGLING CASE1 NJ TV

kerala gold smuggling| ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

ഫൈസല്‍ ഫരീദിനെ പ്രതിയാക്കിയത് കോണ്‍സുലേറ്റില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 14, 2020, 1:58 PM IST
kerala gold smuggling| ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്
സന്ദീപും സ്വപ്നയും എൻ.ഐ.എ കസ്റ്റഡിയിൽ
  • Share this:
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം  പ്രതി ഫൈസല്‍ ഫരീദിനെതിരെ കൊച്ചി എന്‍ഐഎ  കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി  ഫൈസല്‍ ഫരീദിനെ യുഎഇയില്‍  നിന്ന് കൈമാറാനുള്ള നീക്കവും എന്‍ഐഎ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍ഐഎ കോടതിയില്‍ നിന്ന്  ജാമ്യമില്ലാ വാറണ്ട് നേടിയത്.

TRENDING:മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 500 തവണ ഇംപോസിഷൻ; ജനങ്ങളെ പഠിപ്പിക്കാൻ പുതിയ വഴിയുമായി യുപി പൊലീസ് [NEWS]വധഭീഷണിയും ബലാത്സംഗ ഭീഷണിയും; സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് ആലിയാ ഭട്ടിന്റെ സഹോദരി [PHOTO]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
ഉടന്‍  ഇന്റര്‍പോളിന് കോടതി ഉത്തരവ് കൈമാറും. ഫൈസല്‍ ഫരീദിനെ പ്രതിയാക്കിയത് കോണ്‍സുലേറ്റില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍  ഫൈസലിന്റെ മേല്‍വിലാസവും  ഐഡി നമ്പറും എന്‍ഐഎക്ക് കൈമാറി.

ഇതിനിടെ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും എന്‍ഐഎ  അപേക്ഷ നല്‍കി. നാലാം പ്രതി സന്ദീപിനെ  കസ്റ്റഡിയിലെടുത്തപ്പോള്‍  പിടിച്ചെടുത്ത ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട എന്‍ഐഎ നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിക്കും.
Published by: Naseeba TC
First published: July 14, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories