• HOME
  • »
  • NEWS
  • »
  • kerala
  • »
  • Supplyco| ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം; കമ്പനിക്ക് ലേലത്തിൽ പങ്കെടുക്കാൻ വിലക്ക് ഒരു മാസത്തേക്ക് മാത്രം

Supplyco| ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം; കമ്പനിക്ക് ലേലത്തിൽ പങ്കെടുക്കാൻ വിലക്ക് ഒരു മാസത്തേക്ക് മാത്രം

81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: ഓണത്തിന് റേഷൻകാർഡുടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടത്തിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് വിലക്കേർപ്പെടുത്തി. ഒരുമാസത്തേക്ക് ലേലത്തിൽ പങ്കെടുക്കാൻ മാത്രമാണ് വിലക്ക്. പപ്പടത്തിൽ ഈർപ്പത്തിന്റെയും, സോഡിയം കാർബണേറ്റിന്റെയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി സിഎഫ്ആർഡി(council for food research and development)യിൽ നടത്തിയ പരിശോധയിൽ കണ്ടെത്തിയിരുന്നു. ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. നേരത്തെ ഓണക്കിറ്റിലെ ശർക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

    Also Read- ആ 'പപ്പടം' കഴിച്ചോ? ; ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആശങ്ക

    പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നിരിക്കെ ഓണക്കിറ്റിലെ പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമാണെന്നാണ് കണ്ടെത്തിയത്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ൽ കൂടരുതെന്നാണ്. എന്നാൽ സാംപിളുകളിൽ ഇത് 9.20 ആണ്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

    Also Read- സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം തള്ളി സപ്ലൈകോ

    ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് ഉഴുന്നിന്റെ അംശം തീരെയില്ലാത്ത തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകി. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫീസിൽ നൽകണമെന്നും അറിയിച്ചിട്ടുണ്ട്. 81 ലക്ഷം പാക്കറ്റ്‌ പപ്പടമാണ് തിരിച്ചെടുക്കേണ്ടത്. എന്നാൽ കിറ്റ്‌ കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത്‌ ഉപയോഗിച്ചുകഴിഞ്ഞു.

    Also Read- ഓണക്കിറ്റ് തട്ടിപ്പ് അന്വേഷിക്കണം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി



    സോഡിയം കാർബണേറ്റിന്റെ അമിതോപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ശ്വാസതടസ്സം, തൊണ്ടവീക്കം, ബോധക്ഷയം, വയറിളക്കം, തൊണ്ടയടപ്പ്, കണ്ണിൽ അസ്വസ്ഥത, കണ്ണിൽ വേദന, കുറഞ്ഞ രക്തസമ്മർദം, വായിലും നെഞ്ചിലും തൊണ്ടയിലും വേദന എന്നിവയും ഇതുവഴി അനുഭവപ്പെടാം.
    Published by:Rajesh V
    First published: