HOME » NEWS » Kerala » NOORBINA RASHEED AFTER 25 YEARS A WOMAN CANDIDATE FOR MUSLIM LEAGUE

മുസ്ലീം ലീഗിനൊരു വനിതാ സ്ഥാനാർഥി 25 വർഷത്തിനുശേഷം ; നൂര്‍ബിന റഷീദ് പോരാട്ടത്തിന് ഇറങ്ങുന്നത് കോഴിക്കോട് സൗത്തിൽ

2018 ലാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂർബിന എത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ നേതാക്കൾ ആദ്യമായി അംഗമാകുന്നതും അന്നായിരുന്നു. 

News18 Malayalam | news18-malayalam
Updated: March 12, 2021, 5:51 PM IST
മുസ്ലീം ലീഗിനൊരു വനിതാ സ്ഥാനാർഥി 25 വർഷത്തിനുശേഷം ; നൂര്‍ബിന റഷീദ് പോരാട്ടത്തിന് ഇറങ്ങുന്നത് കോഴിക്കോട് സൗത്തിൽ
അഡ്വ. നൂർബിന റഷീദ്
  • Share this:
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഒരു വനിതാ സ്ഥാനാർഥിവരുന്നത് 25 വർഷത്തിന് ശേഷം. 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. 2018 ലാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂർബിന എത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ നേതാക്കൾ ആദ്യമായി അംഗമാകുന്നതും അന്നായിരുന്നു.

Also Read- 25 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാർഥി

നിലവിൽ എം കെ മുനീറാണ് കോഴിക്കോട് സൗത്തിലെ എംഎൽഎ. എൽ ഡി എഫിൽ ഐ എൻ എല്ലിനാണ് സീറ്റ്. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ്. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാർഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

മുസ്ലിം ലീഗിന്‍റെ പ്രധാന വോട്ടുബാങ്കായ ഇ കെ സുന്നി നേതൃത്വത്തിന്‍റെ എതിര്‍പ്പാണ് മുസ്ലീം സ്ത്രീകളെ നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാതിരിക്കാൻ കാരണമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. ഇതിന്‍റെ പേരില്‍ സമസ്തക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമസ്ത സ്ത്രീ വിരുദ്ധ സംഘടനയാണെന്ന തരത്തിലും വലിയ പ്രചാരണങ്ങളുമുണ്ടായി. ഇതോടെയാണ് മുസ്ലിം ലീഗ് വനിതകളെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയത്.

25 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക് ഇത്തവണ സീറ്റില്ല. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദു സമദ് സമദാനി സ്ഥാനാർഥിയാകും. പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞ ശേഷം ഇവിടത്തെയും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പിന്നീട് നിശ്ചയിക്കും.

Also Read- മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

അഴിമതിക്കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ ഗഫൂറാണ് സ്ഥാനാർഥി.  കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

Also Read- 'നേമത്ത് ശശി തരൂർ'; ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട് സൗത്തില്‍ നിന്നുള്ള സിറ്റിങ് എംഎൽഎ എം കെ മുനീര്‍ ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും.
Published by: Rajesh V
First published: March 12, 2021, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories