• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികൾക്ക് സൗജന്യ ആംബുലൻസ് ഇനി മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും

പ്രവാസികൾക്ക് സൗജന്യ ആംബുലൻസ് ഇനി മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും

അസുഖബാധിതരായതോ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരവും സൗജന്യമായി വിമാനത്താവളത്തിൽ നിന്ന് നാട്ടിലെയ്ക്കോ, ആശുപത്രിയിലേയ്ക്കൊ എത്തിക്കുന്ന എമർജൻസി ആംബുലൻസ് സർവ്വീസ് നടപ്പാക്കിയത് നോർക്കയാണ്

ambulance

ambulance

  • Last Updated :
  • Share this:
    തിരുവനന്തപുരം: പ്രവാസികൾക്ക് കൈത്താങ്ങായി സൗജന്യ ആംബുലൻസ് സേവനം ഇനി മുതൽ മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും. നിലവിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഉള്ള പദ്ധതിയാണ് അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. അസുഖബാധിതരായതോ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരവും സൗജന്യമായി വിമാനത്താവളത്തിൽ നിന്ന് നാട്ടിലെയ്ക്കോ, ആശുപത്രിയിലേയ്ക്കൊ എത്തിക്കുന്ന എമർജൻസി ആംബുലൻസ് സർവ്വീസ് നടപ്പാക്കിയത് നോർക്കയാണ്. പദ്ധതി തുടങ്ങി ഒരു വർഷമായ സാഹചര്യത്തിലാണ് സേവനം വിപുലീകരിക്കുന്നത്. മംഗലാപുരത്തും പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികൾക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

    വിമാനത്താവളത്തിൽ എത്തിച്ച ശേഷം, വിമാനത്താവളങ്ങളിൽ നിന്നും അവരുടെ വീട്ടിലേയ്‌ക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കാറാണ് നിലവിലെ രീതി. ഇതുവരെ 294 സേവനമാണ് നടത്തിയത്. നോർക്ക റൂട്ട്‌സും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് നേർക്ക് എമർജൻസി ആംബുലൻസ് സേവനം നടപ്പിലാക്കുന്നത്.

    തടവുകാരുടെ വിചാരണ ഇനി 'ജയിലില്‍ത്തന്നെ' നടക്കും

    വിദേശത്തുള്ള പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കിയ സേവനം ഇനി രാജ്യത്തിനകത്തും വ്യാപിപ്പിക്കും. ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്ത് രോഗബാധിതരായി എത്തുന്നവർക്ക് കേരളത്തിലെ നാല് വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്കൊ, ആശുപത്രിയിലേയ്ക്കൊ സൗജന്യമായി എത്തിക്കും. അന്യ സംസ്ഥാനത്ത് വച്ച് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരവും വീടുകളിൽ എത്തിക്കും. ആദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ളവർക്കും സേവനം ലഭ്യമാക്കുന്നത്.

    ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്‌പോർട്ടിന്റെയും വിമാന ടിക്കറ്റിന്റേയും പകർപ്പ്.
    First published: