• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ കൊല്ലം ജില്ലയില്‍ അവസരമൊരുക്കി നോർക്ക

കേരളത്തില്‍ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്കായുളള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാണ് അവസരം

news18
Updated: July 17, 2019, 11:20 PM IST
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ കൊല്ലം ജില്ലയില്‍ അവസരമൊരുക്കി നോർക്ക
norka roots kerala
news18
Updated: July 17, 2019, 11:20 PM IST
തിരുവനന്തപുരം: വിദേശ തൊഴില്‍ കാംക്ഷികള്‍ക്കായുളള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനം ജുലൈ 27ന് കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലഭ്യമാകും. കേരളത്തില്‍ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്കായുളള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാണ് അവസരം.

ഇതിനു പുറമേ എംഇഎ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ (ഹേഗ് കണ്‍വെന്‍ഷന്‍ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യുഎഇ എംബസ്സി, കുവൈത്ത് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹ്റൈന്‍ എംബസ്സി എന്നീ അറ്റസ്റ്റേഷനുകള്‍ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് പുറമേ കുവൈത്ത് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കുന്നതായിരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റുസേവനങ്ങള്‍ക്കുമായി മുന്‍കൂര്‍ www.norkaroots.org എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയും, വിവരങ്ങള്‍ക്കായി 0471-2770557 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

നോർക്കയുടെ സ്വാന്ത ന പദ്ധതിക്ക് ഇടനിലക്കാരില്ല; സേവനം തികച്ചും സൗജന്യം

First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...