• HOME
 • »
 • NEWS
 • »
 • kerala
 • »
 • NORKA | യുക്രെയ്നിലുള്ള പലരുടെയും വിവരങ്ങള്‍ നോര്‍ക്കയിലില്ല; രജിസ്ട്രേഷന്‍ അനിവാര്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

NORKA | യുക്രെയ്നിലുള്ള പലരുടെയും വിവരങ്ങള്‍ നോര്‍ക്കയിലില്ല; രജിസ്ട്രേഷന്‍ അനിവാര്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

വിദേശ രാജ്യങ്ങളിൽ പഠനത്തിനും,  ജോലിക്കും പോകുമ്പോൾ നോർക്ക രജിസ്ട്രേഷൻ അനിവാര്യമാണെന്നാണ് യുക്രെയ്ന്‍ സംഭവം വ്യക്തമാക്കുന്നത്. അതിനാൽ നോർക്കയിൽ എല്ലാവരും നിർബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും  പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

P. Sreeramakrishnan

P. Sreeramakrishnan

 • Share this:
  യുക്രെയ്നില്‍ അകപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ  പൂർണ്ണ വിവരങ്ങൾ സർക്കാരിൻ്റെ പക്കലില്ലെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. വിദേശത്ത് പോകുമ്പോൾ രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നോർക്കയിൽ രജിസ്റ്റർ ചെയ്ത് യുക്രെയ്നില്‍ പോയത് 152 വിദ്യാർഥികൾ മാത്രമാണ്. യുദ്ധം ഉണ്ടായപ്പോൾ മടങ്ങി വരാൻ രജിസ്റ്റർ ചെയ്തത് 3500 ൽ പരം പേരാണ്. ഇപ്പോഴും രജിസ്ട്രേഷൻ തുടരുകയാണ്.

  ഇതുവരെ 244 പേരെ കേരളത്തിൽ എത്തിച്ചു. ഒരാൾ അബുദാബി സ്വദേശിയായപ്രവാസി മലയാളിയാണ്. ഇവരെ ഡൽഹിയിൽ നിന്നും അബുദാബിയിലേക്ക് എത്തിച്ചിട്ടുണ്ട്. മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും. ഇതിനായി പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പി.ശ്രീരാമക്യഷ്ണൻ വ്യക്തമാക്കി.

  READ ALSO- War in Ukraine | അമേരിക്കന്‍ ജനത യുക്രെയ്‌നൊപ്പം; സൈനിക നീക്കത്തിനില്ല; ജോ ബൈഡന്‍

  വിദേശ രാജ്യങ്ങളിൽ പഠനത്തിനും,  ജോലിക്കും പോകുമ്പോൾ നോർക്ക രജിസ്ട്രേഷൻ അനിവാര്യമാണെന്നാണ് യുക്രെയ്ന്‍ സംഭവം വ്യക്തമാക്കുന്നത്. അതിനാൽ നോർക്കയിൽ എല്ലാവരും നിർബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും  പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

  അതേസമയം യുക്രെയ്നില്‍ അകപ്പെട്ട ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയുടെ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം ഇന്ന് രാവിലെ റൊമാനിയയിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. ഖാർകീവിലും സുമിയിലുമായി ഇന്ത്യാക്കാരായ 4000 പേരുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി ഇന്നലെ അറിയിച്ചിരുന്നു. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

  READ ALSO- War In Ukraine| കീവിൽ കുടുങ്ങിക്കിടന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതായി കേന്ദ്ര സർക്കാർ

  യുക്രെയ്നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും കേന്ദ്ര സർക്കാർ നടത്തുകയാണ്. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടിയിരിക്കുകയാണ് യുക്രെയ്ന്‍. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ആവശ്യം.

  മറുഭാഗത്ത് യുക്രെയന്‍ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവർത്തിച്ച് നൽകുകയാണ് റഷ്യ. മരിയോപോളിൽ ഉള്ളവർ നാളെയോടെ നഗരം വിടണം എന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാൻ രണ്ട് പാതകൾ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പിൽ പറയുന്നു.

  READ ALSO- War in Ukraine | പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക; നവീന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

  യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രത്യേകസംഘത്തെ നിയമിച്ചു. കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ ഓഫീസർ എം. കിരൺ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ്  ഷെയ്ക്ക് ഹസ്സൻ ഖാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സഫിർ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്.

  കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറി എ. സുൽഫിക്കർ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സൺ ഓഫീസറുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കും. നോർക്കയുമായി ബന്ധപ്പെട്ടാണ് കേരളാ ഹൗസിൽ കാര്യങ്ങൾ ക്രമീകരിക്കുന്നത്
  Published by:Arun krishna
  First published: