തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനനല്കാനാവില്ലെന്ന് സര്‍ക്കാര്‍.ഇവര്‍ക്കായി പ്രത്യേക സുരക്ഷ ഒരുക്കാനാവില്ല. കുടിയേറ്റ തൊഴിലാളികളെപോലെയല്ല വിദേശങ്ങളില്‍ നിന്ന് മടങ്ങിവരുന്നവര്‍. രണ്ടും വ്യത്യസ്തമായ സാഹചര്യമാണ്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി നോര്‍ക്ക പ്രത്യേക ഉത്തരവിറക്കി.
പ്രത്യേക പരിഗണന നല്‍കികൂടേയെന്ന് കോടതി
വിദേശങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ കുടിയേറ്റ തൊഴിലാളികളെപോലെ പരിഗണിച്ചുകൂടെയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സര്‍ക്കാര്‍ ക്വാറന്റന്‍ പിന്വലിച്ചതിനതെിരെ കോടതിയുടെ പരിഗണനക്ക് സ്വകാര്യവ്യക്തികളുടെ ഹര്‍ജികള്‍ എത്തി. സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷം ഹര്‍ജി കോടതി തള്ളി.
പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിനെതിരായ ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.