• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ മലയാളികൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 75,000 പേർ

ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ മലയാളികൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 75,000 പേർ

15 മണിക്കൂറുകൾ കൊണ്ട് 75,000 ലധികം പേരാണ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്

norka

norka

  • Share this:
    കോവിഡ് 19നെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നോർക്ക വെബ്സൈറ്റ് രജിസ്‌ട്രേഷൻ ബുധനാഴ്ച രാത്രി 7 മണിക്കാണ് ആരംഭിച്ചത്. 15 മണിക്കൂറുകൾ കൊണ്ട് 75,000 ലധികം പേരാണ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

    ഓരോ മണിക്കൂറിലും 6000ത്തോളം പേർ രജിസ്റ്റർ ചെയ്യുന്നു. കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 25,000 ലധികം പേർ. തൊട്ടു പിന്നിൽ 20,000 ഓളം പേരുമായി തമിഴ്നാട് ആണുള്ളത്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.
    Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
    വരും മണിക്കൂറുകളിലും വലിയ തിരക്ക് തുടരുമെന്ന വിലയിരുത്തലിൽ വെബ്‌സെറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക  ക്രമീകരണവും നോർക്ക റൂട്സ് അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്. www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

    അതെസമയം കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ചിരുന്നു. 3,42,000 ലധികം പ്രവാസികളാണ് വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 183 രാജ്യങ്ങളിൽ നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


    Published by:user_49
    First published: