നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനം; നോര്‍ക്കയ്ക്ക് ചുമതല നൽകിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

  ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനം; നോര്‍ക്കയ്ക്ക് ചുമതല നൽകിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

  17 മലയാളികളും തമിഴ്​നാട്​ സ്വദേശികളുമാണ് ഇറാനിൽ​ കുടുങ്ങി കിടക്കുന്നത്

  mercykutty

  mercykutty

  • Share this:
   തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായും ചുമതല സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കയ്ക്ക് നല്‍കിയതായും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

   ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊഴിലാളികളെ തിരികെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

   Also read: കോവിഡ് 19: ഇറാനില്‍ 23 മൽസ്യത്തൊഴിലാളികൾ കുടുങ്ങി; 17 പേർ മലയാളികൾ

   പൊഴിയൂര്‍, വിഴിഞ്ഞം, മര്യനാട്​ സ്വദേശികളായ 17 മലയാളികളും തമിഴ്​നാട്​ സ്വദേശികളുമാണ് ഇറാനിൽ​ കുടുങ്ങി കിടക്കുന്നത്​. സംഘത്തില്‍‌ 23 പേരാണ് ആകെയുള്ളത്. കോവിഡ്-19 (കൊറോണ വൈറസ്) ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്.
   First published:
   )}