നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ; സപ്ലൈകോ യുമായി ചേർന്ന് നോർക്കയുടെ പ്രവാസി സ്‌റ്റോർ പദ്ധതി

  മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ; സപ്ലൈകോ യുമായി ചേർന്ന് നോർക്കയുടെ പ്രവാസി സ്‌റ്റോർ പദ്ധതി

  സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ ഗ്രാമപ്രദേശങ്ങളിൽ അഞ്ച് കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ നാല് കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ മൂന്ന് കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: കോവിഡ് 19 കാരണം മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ നോർക്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

  മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം നൽകുന്നത്. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലിസ്റ്റോർ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുക.

  You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

  കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന. സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നൽകും.

  സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ ഗ്രാമപ്രദേശങ്ങളിൽ അഞ്ച് കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ നാല് കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ മൂന്ന് കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല.

  പ്രവാസി സ്റ്റോറുകൾ തമ്മിലുള്ള അകലം മൂന്ന് കിലോമീറ്റർ ആയിരിക്കും. സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം. അന്തിമാനുമതി സപ്ലൈകോ വ്യവസ്ഥകൾ പ്രകാരമായിരിക്കും. വിശദവിവരം 0471 2329738, 232O101 എന്നീ ഫോൺ നമ്പറിലും (ഓഫീസ് സമയം) 8O78258505 എന്ന വാട്സ് ആപ്പ് നമ്പറിലും ലഭിക്കും. loannorka@gmail.com എന്ന ഇമെയിലിലും സംശയങ്ങൾ അയയ്ക്കാം. ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം).
  Published by:Joys Joy
  First published:
  )}