സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായപ്പോഴാണ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചത്.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായതെന്ന് സംശയമുണ്ട്.
ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് നോറോ വൈറസ്. വയറിളക്കം, കടുത്ത ഛര്‍ദി, വയറുവേദന, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
'പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഹലാല്‍ ആണെന്ന് സംഘപരിവാര്‍ അറിയുന്നുണ്ടാകില്ല'; ജോണ്‍ ബ്രിട്ടാസ് എംപിതിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍(Halal Controversy) പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി(Joh Brittas MP). കേരളത്തില്‍ ഹലാലിനുമേല്‍ വിവാദം സൃഷ്ടിക്കുമ്പോഴും പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ അറിയുന്നുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ന് ഇന്ത്യയില്‍ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാര്‍ കാണുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ പഠനാര്‍ഹമാണെന്ന് അദ്ദേഹം പറയുന്നു. ഹലാലിനെ തുപ്പലുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ ഒരു പ്രചാരണമാണ് ആര്‍എസ്എസ് അഴിച്ചുവിടുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.