നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Good News: പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം നഷ്ടമാകില്ല; സർക്കാർ ഒപ്പമുണ്ട്

  Good News: പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം നഷ്ടമാകില്ല; സർക്കാർ ഒപ്പമുണ്ട്

  സർക്കാർ പിന്തുണയിൽ നടന്ന പണിമുടക്ക് ആയതിനാൽ ഈ ദിവസം പിന്നീട് അവധിയായി കണക്കാക്കുമെന്നാണ് സൂചന.

  News18

  News18

  • Share this:
   തിരുവനന്തപുരം: ജനുവരി എട്ടിനു നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഈ മാസത്തെ ശമ്പളം തടയില്ല. പൊതുഭരണ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. പണിമുടക്ക് ദിവസത്തെ ഹാജരില്ലായ്മ ക്രമീകരിക്കേണ്ടതുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.

   also read:First in Kerala: ജേക്കബ് തോമസിനെ തരം താഴ്ത്തിയേക്കും; നടപടി സർവീസ് റൂൾസ് ലംഘനങ്ങൾ ചൂണ്ടിക്കാട്ടി

   ഇതിനായി എല്ലാ വകുപ്പുകളിലെ സർക്കാർ ഝീവനക്കാരുടെയും അധ്യാപകരുടെയും ഹാജർനിലയുടെ വിശദാംശങ്ങൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. സർക്കാർ പിന്തുണയിൽ നടന്ന പണിമുടക്ക് ആയതിനാൽ ഈ ദിവസം പിന്നീട് അവധിയായി കണക്കാക്കുമെന്നാണ് സൂചന.

   അടിയന്തര പ്രാധാന്യത്തോടെ പൊതുഭരണ (രഹസ്യ വിഭാഗം) ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് 48 മണിക്കൂർ ദേശീയ പണിമുടക്ക് സംഘടിപ്പിച്ചത്.
   Published by:Gowthamy GG
   First published:
   )}