ആവശ്യത്തിന് മരുന്നുകളില്ല; പ്രതിസന്ധിയിലായി മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ

മരുന്നുകള്‍ യഥാസമയം ലഭ്യമായില്ലെങ്കില്‍ ഗുരുതര മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ നില കൂടുതല്‍ മോശമാകും.

News18 Malayalam | news18-malayalam
Updated: August 14, 2020, 5:38 PM IST
ആവശ്യത്തിന് മരുന്നുകളില്ല; പ്രതിസന്ധിയിലായി മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ
News18
  • Share this:
കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ആവശ്യത്തിന് മരുന്നുകളില്ലാതെ സംസ്ഥാനത്തെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍. മരുന്ന് എത്തിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പലയിടങ്ങളിലും അത് ലഭിച്ചിട്ടില്ല. ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ ഇതുമൂലം എറെ ബുദ്ധിമുട്ടിലാണ്.

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇതോടെആശുപത്രികളിലെത്തി ഡോക്ടറെ നേരില്‍ കാണാനും  രോഗികള്‍ക്ക് സാധിക്കാതെ വന്നു.

ആവശ്യമായ മരുന്ന് പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയ്ക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പലയിടങ്ങളിലും മരുന്ന് ലഭിച്ചിട്ടില്ല. സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശ പ്രകാരം രോഗികളുടെ എണ്ണവും ആവശ്യമായ മരുന്നിന്റെ വിവരങ്ങളും നല്‍കി.

അവര്‍ ഇത് ആരോഗ്യ വകുപ്പിന് കൈമാറി. എന്നാല്‍ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ പരിശോധിച്ച് വീണ്ടും മരുന്നിന്റെ കണക്ക് നല്‍കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

മരുന്നുകള്‍ യഥാസമയം ലഭ്യമായില്ലെങ്കില്‍ ഗുരുതര മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ നില കൂടുതല്‍ മോശമാകും. ഇ സഞ്ജീവിനി പോര്‍ട്ടല്‍ വഴിയും ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയും രോഗികള്‍ക്ക് മരുന്ന് എത്തിയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍ പുനരധിവാസ സ്ഥാപനങ്ങളിലെ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ഈ സംവിധാനം പര്യാപ്തമല്ല. മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മരുന്ന് എത്തിയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളും നിര്‍ത്തി. ഇതോടെ  പുനരധിവാസ കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.
Published by: Naseeba TC
First published: August 14, 2020, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading