തൃപ്തിക്കും സംഘത്തിനും സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ്; മടങ്ങിപ്പോകാൻ നിർദേശം

പമ്പ വഴി ശബരിമല ദർശനം നടത്താൻ തൃപ്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: November 26, 2019, 11:29 AM IST
തൃപ്തിക്കും സംഘത്തിനും സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ്; മടങ്ങിപ്പോകാൻ നിർദേശം
tripti desai
  • Share this:
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇവരോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടു.

also read : BREAKING: ദർശനം നടത്തിയതിനു ശേഷമേ മടങ്ങൂ; ബിന്ദുവിനെതിരായ ആക്രമണത്തിൽ പരാതി രജിസ്റ്റർ ചെയ്യുമെന്നും തൃപ്തി ദേശായി

പമ്പ വഴി ശബരിമല ദർശനം നടത്താൻ തൃപ്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ അത് എഴുതി നൽകണമെന്നും അത് പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്നും തൃപ്തി പറഞ്ഞിരുന്നു. ഇതിനോടാണ് പൊലീസിന്റെ പ്രതികരണം.

നിയമോപദേശം യുവതീപ്രവേശനത്തിന് എതിരാണെന്നും മടങ്ങിപ്പോകണമെന്നും കൊച്ചി ഡിസിപി പറഞ്ഞു. വിമാനത്താവളത്തിലേക്ക് മടങ്ങാൻ ഇവർക്ക് പൊലീസ് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഇക്കാര്യം ഉറപ്പു നൽകിയതിനെ തുടർന്ന് ശബരിമല കർമസമിതി നടത്തി വന്ന നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമലയിൽ പ്രവേശിക്കുന്നതിനായി ഭൂമി മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർക്കൊപ്പം കഴിഞ്ഞ വർഷം ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഉണ്ടായിരുന്നു. ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയിൽ കൈയ്യേറ്റ ശ്രമം ഉണ്ടായി. കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ചെയ്തു.

ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങിപ്പോകുകയുള്ളൂവെന്നാണ് തൃപ്തി ദേശായി നേരത്തെ പറഞ്ഞത്. ന്യൂസ് 18 കേരളത്തിനോട് സംസാരിക്കവെയാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്.
First published: November 26, 2019, 11:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading