കെസിഎ ഓംബുഡ്സ്മാൻ നിയമനം; രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി

പുതിയ ഓംബുഡ്സ്മാന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ ആണ് ഹൈക്കോടതിയുടെ ഇടപെടല്‍.

News18 Malayalam | news18-malayalam
Updated: October 15, 2019, 9:36 PM IST
കെസിഎ ഓംബുഡ്സ്മാൻ നിയമനം; രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: കെസിഎ ഓംബുഡ്സ്മാന്‍ നിയമനത്തില്‍ ഹൈക്കോടതി ഇടപെടല്‍. വെള്ളിയാഴ്ച വരെ പുതിയ ഓംബുഡ്‌സ്മാന് കെസിഎ യുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. രേഖകള്‍ സ്ഥാനമൊഴിഞ്ഞ ഓംബുഡ്‌സ്മാന്‍ കൈവശം വയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

also read:പ്രവാസികളെ മുതലെടുത്ത് തഴച്ചു വളരുന്ന നന്മമരങ്ങൾക്ക് ഓഡിറ്റിങ് വേണ്ടേ?

പുതിയ ഓംബുഡ്സ്മാന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ ആണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കോട്ടയത്തെ കെസിഎ അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും

കെസിഎ ജനറല്‍ ബോഡിയുടെ അറിവില്ലാതെയാണ് ഓംബുഡ്‌സ്മാനെ മാറ്റിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
ഓംബുഡ്‌സ്മാന്‍ പരിഗണിച്ചിരുന്ന കേസുകള്‍ അട്ടിമറിക്കാന്‍ ആണ് ഓംബുഡ്‌സ്മാനെ മാറ്റി പുതിയ ആളെ നിയമിച്ചതെന്നും പരാതിക്കാര്‍ ആരോപിച്ചു.
First published: October 15, 2019, 9:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading