അതെന്താ 'ആൻഡ് സൺസ്' മാത്രം മതിയോ? ഇനി 'ആൻഡ് ഡോട്ടേഴ്സ്' മാരുടെ കാലം

അത്തരമൊരു മാറ്റത്തിന്റെ ബോർഡ് പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അഹ്മദ് സിദ്ദിഖ്.

News18 Malayalam | news18
Updated: May 23, 2020, 6:50 PM IST
അതെന്താ 'ആൻഡ് സൺസ്' മാത്രം മതിയോ? ഇനി 'ആൻഡ് ഡോട്ടേഴ്സ്' മാരുടെ കാലം
News 18
  • News18
  • Last Updated: May 23, 2020, 6:50 PM IST IST
  • Share this:
കുടുംബപരമായി തുടങ്ങുന്ന മിക്ക ബിസിനസുൾക്കും ഒരു വാലുണ്ടാകും. 'ആൻഡ് സൺസ്' എന്നായിരിക്കും അത്. ഒരു കുടുംബം തലമുറകളായി നടത്തി വരുന്ന ബിസിനസുകൾക്കാണ് പൊതുവേ അങ്ങനെ ഒരു വാല് വരാറുള്ളത്. ഉദാഹരണങ്ങൾ നിലവധിയുണ്ട് നമ്മുടെ ചുറ്റുപാടും നോക്കിയാൽ.

ഒരു കുടുംബം തലമുറകളായി കൈമാറി വരുന്ന ബിസിനസുകളിലാണ് ഇത്തരം ഇടപെടൽ അധികമുണ്ടാകുന്നത്. ഈ ബിസിനസിന്റെ ഭൂരിഭാഗം ഓഹരിയും ബിസിനസ് തുടങ്ങിയ കുടുംബത്തിന്റെ കൈയിൽ തന്നെ ആയിരിക്കും. ആൺമക്കൾ മാത്രമല്ല, പെൺമക്കളും ഉണ്ടാകാറുണ്ടെങ്കിലും ആൻഡ് സൺസ് എന്ന വാലിന് മാത്രം മാറ്റം ഉണ്ടായിട്ടില്ല.

You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]

എന്നാൽ, അത്തരമൊരു മാറ്റത്തിന്റെ ബോർഡ് പങ്കു വെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അഹ്മദ് സിദ്ദിഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അപൂർവമായി കണ്ണിലുടക്കിയ ഒരു മെഡിക്കൽ ഷോപ്പിന്റെ ബോർഡ് പങ്കുവെച്ചിരിക്കുന്നത്.

ഗുപ്ത ആൻഡ് ഡോട്ടേഴ്സ് എന്നാണ് മെഡിക്കൽ ഷോപ്പിനു മുകളിലെ ബോർഡിൽ കുറിച്ചിരിക്കുന്നത്. ആൻഡ് സൺസ് എന്ന വാലിന് ചെറിയൊരു മാറ്റം, 'ഞാൻ എല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്, എന്തുകൊണ്ടാണ് ഡോട്ടേഴ്സ് എന്ന് ഇല്ലാത്തത്? ഒടുവിൽ ഞാൻ അത് കണ്ടു. വാക്കുകളിലും പ്രവൃത്തിയിലും നാം ഇതു പോലെയായിരിക്കണം. ഗോഡ് സ്പീഡ്' - എന്നാണ് മെഡിക്കൽ ഷോപ്പിന്റെ പടം പങ്കുവെച്ച് കൊണ്ട് അഹ്മദ് സിദ്ദിഖ് കുറിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading