തിരുവനന്തപുരം:ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരീക്ഷാഭവനില്‍ വിദ്യാഭ്യാസ മന്ത്രിയുടെ( Education minister) മിന്നല്‍ സന്ദര്‍ശനം.പൂജപ്പുരയിലെ പരീക്ഷാഭവനില്‍(pareeksha-bhavan) വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും ആവാശ്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി പി ശിവന്‍കുട്ടി (V Sivankutty) പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിലേക്ക് വന്ന ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
ഇത്തരത്തിലുള്ള പരാതി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയ്ക്ക് ഉറപ്പു നല്കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശം കൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.
അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും വിദ്യാഭ്യാസ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ മാതൃകാപരമായ സമീപനം സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി കൃത്യമായ ക്രമീകരണങ്ങള്‍ റസ്റ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന പരാതികളും ആക്ഷേപവും ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രി റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസിലെ അടുക്കള അടക്കം മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ റസ്റ്റ് ഹൗസ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിരുന്നു. റസ്റ്റ് ഹൗസ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടാണ് മന്ത്രി നിലപാട് കടുപ്പിച്ചത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.