പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നു; ചട്ടലംഘനം നടത്തിയിട്ടില്ല: സുരേഷ് ഗോപി
പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നു; ചട്ടലംഘനം നടത്തിയിട്ടില്ല: സുരേഷ് ഗോപി
പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു.
news18
Last Updated :
Share this:
തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു.
നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കും.ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണ് ജില്ലാ കലക്ടറുടെ നോട്ടിസ്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.
സുരേഷ് ഗോപി നല്കുന്ന വിശദീകരണം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും സുരേഷ് ഗോപി വിശദീകരണം നല്‍കുക.
വെള്ളിയാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.