അച്യുതൻ കൂടല്ലൂരിന് മലയാളത്തിന്റെ യാത്രമൊഴി; വിടവാങ്ങിയത് ചിത്രകലാലോകത്തെ 'എംടി
അച്യുതൻ കൂടല്ലൂരിന് മലയാളത്തിന്റെ യാത്രമൊഴി; വിടവാങ്ങിയത് ചിത്രകലാലോകത്തെ 'എംടി
കണ്ടംപററി ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ.
Last Updated :
Share this:
ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ(77) ചെന്നൈയിൽ അന്തരിച്ചു. ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവച്ചത്. കണ്ടംപററി ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ. ഇന്ത്യയിലും വിദേശത്തും ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.
1945ൽ കൂടല്ലൂർ പരേതനായ എംടി പരമേശ്വരൻ നായരുടെയും പരേതയായ പുല്ലാത്ത് പറമ്പിൽ കല്ലേക്കളം പാറുക്കുട്ടി അമ്മയുടെയും മകനായിജനിച്ചു. ചെറുപ്പത്തിൽ ചിത്രകലയിൽ വലിയ താത്പര്യമില്ലായിരുന്നു. എഴുത്തിനോടായിരുന്നു കമ്പം. ഒരിക്കൽ ആറാം ക്ലാസിൽ പഠിക്കുന്ന ചേച്ചിയുടെ പുസ്കത്തിൽ കണ്ട പോജോ എന്ന ജപ്പാൻകാരൻ കുട്ടിയുടെ ചിത്രം വരച്ചു. അതായിരുന്നു ആദ്യ ചിത്രം.
കേരളത്തില്‍ ജീവിക്കാനായിരുന്നു ഇഷ്ടമെങ്കിലും ചിത്രകലയ്ക്ക് വേണ്ട പ്രോത്സാഹനം ലഭിക്കാതെ വന്നതോടെ താമസം ചെന്നൈയിലെ ചോളമണ്ധലിലേക്ക് മാറി. ചെന്നൈയിൽ പിഡബ്യൂഡി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. മുഴുവൻ സമയം ചിത്രകലയ്ക്കായി നീക്കിവയ്ക്കുന്നതിനായി മൂന്നര പതിറ്റാണ്ട് മുന്‍പ് വോളന്ററി റിട്ടയർമെന്റ് എടുത്തു.
ഓർമകൾ തിങ്ങുമ്പോൾ ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിയെത്തും. പെട്ടെന്ന് തന്നെ തിരിച്ചും പോകും. അവസാനം കൂടല്ലൂരിൽ എത്തിയത് 2019 ഡിസംബർ 28,29 തീയതികള്‍ നടന്ന ഹൃദയപൂർവം എംടിയ്ക്ക് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ്. പിന്നീട് കൂടല്ലൂരിലേക്ക് എത്തിയിട്ടില്ല. നാട്ടിലെത്തിയാൽ നീളയുടെ തീരത്തുകൂടി യാത്ര പതിവായിരുന്നു.
ചിത്രകല കൊണ്ട് കേരളത്തെ ലോകനെറുകയിൽ എത്തിച്ച വ്യക്തിയായിരുന്നു അച്യുതൻ കൂടല്ലൂർ എന്ന് ചിത്രകാരൻ അക്കിത്തം നാരായണന് പറഞ്ഞു. 1988ൽ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, 1982ൽ തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ്, 2017ൽ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ നേടിയിുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.