നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആശുപത്രി പൂട്ടണം'; മോഹനന്‍ വൈദ്യര്‍ക്ക് പഞ്ചായത്തിന്റെ നോട്ടീസ്

  'ആശുപത്രി പൂട്ടണം'; മോഹനന്‍ വൈദ്യര്‍ക്ക് പഞ്ചായത്തിന്റെ നോട്ടീസ്

  അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

  • Share this:
   ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മോഹനന്‍ വൈദ്യര്‍ക്ക് നോട്ടീസ് നല്‍കി. കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

   ഇന്ന് വൈകിട്ട് 5 നു മുന്‍പായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി തേടിയുള്ള അപേക്ഷ പഞ്ചായത്ത് നേരത്തെ നിഷേധിച്ചതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ആശുപത്രി പൂട്ടാന്‍ തയാറായില്ലെങ്കില്‍ പൊലീസ് സഹയത്തോടെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

   Also Read മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിൽ മരണമെന്ന് ആരോപണം; പൊലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്

   First published:
   )}