തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരിനാഥിന് നോട്ടീസ്. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെട്ടെ വാട്സാപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന നിർദ്ദേശമുണ്ടായത്. കെഎസ് ശബരിനാഥൻ ഇത്തരമൊരു നിർദ്ദേശം നൽകിതായി പുറത്തുവന്ന സ്ക്രീൻ ഷോട്ടിൽ വ്യക്തമാകുന്നു. ഗൂഢാലോചനയിൽ മുൻ എംഎൽഎയും പ്രതിയാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Also Read-
'ഇൻഡിഗോ വൃത്തികെട്ട കമ്പനി; ഇനി ജീവിതകാലത്ത് അതിൽ യാത്ര ചെയ്യില്ല'; ഇപി ജയരാജൻനാളെ രാവിലെ 10 മണിക്ക് വലിയതുറ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ശബരിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വിമാനത്തിനുള്ളിലെ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. ഇപി ജയരാജന് യാത്രാ വിലക്കു വന്നെങ്കിലും അക്കാര്യം പോലീസ് പരിഗണിക്കില്ല.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രവിലക്ക്.
ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാൽ, ഇൻഡിഗോയുടെ നടപടിക്കെതിരെ ഇപി ജയരാജൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
ഇൻഡിഗോയുടേത് നിയമ വിരുദ്ധ നടപടിയാണെന്ന് ജയരാജൻ പ്രതികരിച്ചു. ഇൻഡിഗോ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റി. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കുന്നതിന് പകരം തന്നെ മൂന്നാഴ്ച വിലക്കുകയാണ് ചെയ്തത്. ക്രിമിനലുകൾക്ക് സഞ്ചരിക്കാൻ അവസരം നൽകി. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഒരിക്കലും യാത്ര ചെയ്യില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.