• HOME
  • »
  • NEWS
  • »
  • kerala
  • »
  • നവംബര്‍ എട്ടിന് 'എട്ടിന്റെ പണി' മാത്രമല്ല; ഇങ്ങനെയൊരു ചരിത്രവുമുണ്ട് കേരളത്തിന്

നവംബര്‍ എട്ടിന് 'എട്ടിന്റെ പണി' മാത്രമല്ല; ഇങ്ങനെയൊരു ചരിത്രവുമുണ്ട് കേരളത്തിന്

News18

News18

  • Last Updated :
  • Share this:
    തിരുവനന്തപുരം: നവംബര്‍ എട്ട് ഇന്ന് രാജ്യത്ത് ചര്‍ച്ചയാകുന്നത് മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ വാര്‍ഷികമായാണ്. എന്നാല്‍ കേരളത്തിന് നവംബര്‍ എട്ട് എന്നത് നോട്ട് നിരോധനം മാത്രമല്ല മറ്റൊരു ചരിത്ര നീക്കത്തിന്റെ സാക്ഷികൂടിയാണ് അത്. സംസ്ഥാനത്ത് ആദ്യമായി എടിഎം സംവിധാനം നിലവില്‍ വന്നതും ഒരു നവംബര്‍ എട്ടിനായിരുന്നു.

    1993 നവംബര്‍ എട്ടിന് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റിന്റെ തിരുവനന്തപുരത്തെ വെള്ളയമ്പലം ശാഖയിലാണ് കേരളത്തില്‍ ആദ്യത്തെ ഓട്ടമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം) നിലവില്‍ വരുന്നത്. പണം തരുന്ന മെഷീന്‍ എന്ന അത്ഭുതത്തോടെയായിരുന്നു അന്ന് മലയാളികള്‍ എടിഎമ്മിനെ നോക്കി കണ്ടത്.

    നോട്ടുനിരോധനത്തിന് ഇന്ന് രണ്ട് വയസ്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

    3,000 രൂപവരെയായിരുന്നു അന്ന് എടിഎം വഴി പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്. കേരളത്തില്‍ എടിഎം എത്തിയതിന്റെ 25 ാം വാര്‍ഷികമാണ് ഇന്ന്. 1987 ല്‍ ഹോങ്കോങ് ആന്‍ഡ് ഷാങ്ങ്ഹായി ബാങ്കിങ്ങ് കോര്‍പ്പറേഷനായിരുന്നു ഇന്ത്യയില്‍ ആദ്യമായി എടിഎം സംവിധാനം കൊണ്ടുവരുന്നത്. മുംബൈയിലെ അന്ധേരി ഈസ്റ്റിലായിരുന്നു രാജ്യത്തെ ആദ്യ എടിഎം സംവിധാനം.

    ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടി തയ്യാറെന്ന് കമല്‍ ഹാസന്‍

    1967 ബാങ്ക് ഓഫ് ലണ്ടനാണ് ആദ്യത്തെ എടിഎം ലോകത്തിന് പരിചയപ്പെടുത്തിയത്. ബ്രിട്ടീഷുകാരനായ ജോണ്‍ അഡ്രിയാന്‍ ഷെപ്പേഡ്- ബാരന്‍ എന്ന എഞ്ചിനീയറാണ് എടിഎമ്മിന്റെ ഉപജ്ഞാതാവ്.

    First published: