• HOME
  • »
  • NEWS
  • »
  • kerala
  • »
  • Novice Found Dead| സന്യസ്ത വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Novice Found Dead| സന്യസ്ത വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

  • Share this:
    കൊച്ചി: കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയായ അന്നു അലക്സി (21)നെയാണ് കോതമംഗലത്തെ എസ് എച്ച് കോൺവെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  എസ് എച്ച് കോൺവെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.

    ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടർന്നുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- Viral Video | ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്; കാറിന്റെ ഉടമയ്ക്ക് 20,000 രൂപ പിഴ

    കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിക്കുന്നതിന് മുമ്പ് ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് നടക്കും.

    പെരുമ്പാവൂരില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

    പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍. ഖാലിദ ഖാത്തൂനെ(44) കണ്ടന്തറയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഫക്രുദീന്‍ ഒളിവിലാണ്. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

    Also Read- Camera| ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും

    വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഖാലിദ ഫോണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മകനെ ഇക്കാര്യം അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ ഖാലിദയെ കണ്ടെത്തിയത്.

    Also Read- Indian Railway | ഇടുക്കിക്കാർക്ക് ട്രെയിൻ അടുക്കുന്നു; തേനി വരെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം

    പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ് ഇവര്‍. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫക്രുദ്ദീനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
    Published by:Rajesh V
    First published: