തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് മൈസൂരുവിലേക്ക് പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ആദ്യയാത്ര ഈമാസം 26ന്. നിലവിലെ കൊച്ചുവേളി- ബംഗളൂരു ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നതോടെയാണ് ഇത് സാധ്യമാകുക. ഇപ്പോൾ കേരളത്തിൽ നിന്നും മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണം. അല്ലെങ്കില്‍ ബംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് 26 മുതല്‍ മാറ്റം വരുന്നത്.
വൈകിട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.